കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാലാം ഫ്ളാറ്റ് ഫോം നിര്‍മ്മാണത്തിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം 6.45 കോടി രൂപ അനുവദിച്ചു. വര്‍ഷങ്ങളായി കണ്ണൂരിലെ ജനങ്ങളുടെയും ട്രെയിന്‍ യാത്രക്കാരുടേയും റെയില്‍വേ പാസ്ഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികളുടേയും ആവശ്യമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്. വിവിധ സംഘടനകളില്‍ നിന്നും കണ്ണൂരില്‍ നിന്നുളള എംപിമാരില്‍ നിന്നും സൗത്തേണ്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കും കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനും ലഭിച്ച നിവേദനങ്ങളുടേയും ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടേയും സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് നാലാം ഫ്ളാറ്റ് ഫോമിന് റെയില്‍വേ മന്ത്രാലയം 2017-18 വര്‍ഷത്തേക്ക് 6.45 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബഹുമുഖങ്ങളായ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സ്റ്റേഷനം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുളള ശ്രമമാണ് റെയില്‍വേ മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്നത്. എസ്കലേറ്റര്‍ നിര്‍മ്മിച്ചതും അടിപാതയുടെ നിര്‍മ്മാണം ആരംഭിച്ചതും സ്റ്റേഷിനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചതുമെല്ലാം മോദി ഭരണത്തില്‍ കേന്ദ റെയില്‍വേ മന്ത്രാലയത്തിന്റെ വികസന പ്രവര്‍ത്തനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: