മുച്ചക്ര വാഹനങ്ങളില്‍ കയറാന്‍ യാത്രക്കാര്‍ മടിക്കുന്നോ? അടുത്തകാലത്ത് വാഹന വിപണിയില്‍ നിന്ന് കേള്‍ക്കുന്ന കണക്കുകള്‍ ഈ ചോദ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുച്ചക്ര വാഹന വില്പനയില് 24.75 ശതമാനത്തിന്റെ ഇടിവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
മുച്ചക്ര ചരക്ക് വാഹനങ്ങള്‍ വില്പനയില് 3.68 ശതമാനം വളര്‍ച്ച നേടി. എന്നാല്‍, മുച്ചക്ര യാത്രാ വാഹനങ്ങളുടെ വില്പന 30.82 ശതമാനമായി ഇടിഞ്ഞു. ഓട്ടോ ടാക്സി ഉള്‍പ്പെടെ കുറഞ്ഞ ചെലവില്‍ യാത്ര ഒരുക്കുന്ന നാലുചക്ര വാഹനങ്ങള്‍ വന്നതാകാം മുച്ചക്ര യാത്രാ വാഹനങ്ങള്‍ക്ക് തിരിച്ചടിയായത്.
മുച്ചക്ര വാഹന വിപണി പിന്നിലേക്കാണെങ്കിലും ഇരുചക്ര വാഹന വിപണിയില്‍ വന്‍ വളര്‍ച്ചയുണ്ടായി. 7.75 ശതമാനമാണ് വില്പന കൂടിയത്. സ്കൂട്ടറാണ് ഇതില്‍ മുന്നില്‍. 20.6 ശതമാനമാണ് വില്പന കൂടിയത്. മോട്ടോര്‍ സൈക്കിളുകള്‍ 3.44 ശതമാനം വില്പന നേട്ടമുണ്ടാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: