പന്തളം: പുതിയ റേഷന്‍ കാര്‍ഡില്‍ അപാകതകളേറെ. വാടകയ്ക്കു താമസിക്കുന്ന വ്യക്തികളുടെ റേഷന്‍കാര്‍ഡുകളിലും രേഖപ്പെടുത്തിയിരിക്കുന്നത് സ്വന്തം വീടെന്നാണ്.
പന്തളത്ത് സ്ഥാപനം നടത്തുന്ന മുന്‍ പ്രവാസിക്കു ലഭിച്ച എപിഎല്‍(നീല) കാര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രതിമാസ വരുമാനം പൂജ്യമാണ്. ഇദ്ദേഹവും ഭാര്യയും ഏറെ വര്‍ഷങ്ങള്‍ ഗള്‍ഫിലായിരുന്നു. അവിടെ നിന്നും തിരികെയെത്തിയതിനു ശേഷമാണ് പന്തളത്തു സ്ഥാപനം തുടങ്ങിയത്. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും നല്‍കിയിട്ടുള്ള കാര്‍ഡ് ഉളനാടിലുള്ള റേഷന്‍ കടയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പന്തളം നഗരസഭാ പരിധിയില്‍ വാടകയ്ക്കു താമസിക്കുന്ന പലരുടെയും കാര്‍ഡുകളില്‍ സ്വന്തം വീടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു കാരണം കേന്ദ്ര സര്‍ക്കാറിന്റെ വീടില്ലാത്തവര്‍ക്കു വീട് പദ്ധതിയില്‍ നിന്നും വീടു ലഭിക്കുന്നതിനും തടസ്സമായിരിക്കുകയാണ്. സബ്സിഡിയോടെയും കുറഞ്ഞ പലിശയ്ക്കും വീടുനിര്‍മ്മാണത്തിന് ബാങ്ക് വായ്പ ലഭ്യമാകുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയും ഇത്തരക്കാര്‍ക്ക് അപ്രാപ്യമായിരിക്കുന്നു.
എന്നാല്‍ മക്കളെല്ലാം വിദേശത്തു ജോലിചെയ്യുന്ന, ലക്ഷങ്ങള്‍ പ്രതിമാസം വരുമാനം ലഭിക്കുന്ന, കൊട്ടാരസദൃശ്യമായ വീടുകളില്‍ താമസിക്കുന്ന പലര്‍ക്കും ബിപില്‍ കാര്‍ഡ് നല്കിയ സര്‍ക്കാരാണ് അര്‍ഹരെ ഒഴിവാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: