ന്യൂദല്‍ഹി: കണ്ണൂര്‍ സ്വകാര്യ മെഡിക്കല്‍ കോളേജിലെ 150 സീറ്റുകളിലെ പ്രവേശനം റദ്ദാക്കിയ ഉത്തരവില്‍ മാറ്റമില്ലെന്ന് സുപ്രീംകോടതി. തങ്ങളുടെ ഭാവി കണക്കിലെടുത്ത് ഉത്തരവില്‍ ഇളവു വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പരിശോധിച്ച ശേഷമാണ് പ്രവേശനം റദ്ദാക്കി ഉത്തരവിട്ടതെന്നും ഇതില്‍ മാറ്റത്തിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി. കണ്ണൂര്‍ അഞ്ചരക്കണ്ടിയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളേജിലെ പ്രവേശനമാണ് സുപ്രീംകോടതി രണ്ടുമാസം മുമ്പ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: