മാനന്തവാടി : പ്രകൃതിസംരക്ഷണത്തിന്റെ കഥപറഞ്ഞ സാമുഹികപ്രവര്‍ത്തക ദയഭായി വെള്ളിത്തിരയിലേക്ക്. തിരുനെല്ലി നെട്ടറ കോളനിയിലാണ് കാന്തന്റെ ചിത്രികരണം പൂര്‍ത്തിയാവുന്നത്. ഇത് ആദ്യമായാണ് ദയഭായി വെള്ളിത്തിരയില്‍ ഏത്തുന്നത്. വയനാട്ടിലെ അടിയാന്വിഭാഗത്തില്പ്പെട്ട ആദിവാസി ഊരുകളിലെ ജീവിതത്തിന്റെ അവിഷ്കാരമാണ് കാന്തന് ഏന്ന സിനിമ. അവിടെ ജീവിക്കുന്ന മനുഷ്യര്‍ തന്നെയാണ് ഇതിലെ മിക്ക കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്.
ലിപികളായി ഇതുവരെ എഴുതപ്പെടാത്ത ആദിവാസി ഭാഷയിലാണ് ഈ സിനിമ. ആദിവാസി ജനതയുടെ ജീവിതവും പോരാട്ടവും അതു പാടി സിനിമയിലേക്ക് ഇവര്‍ ആവിഷ്കരിച്ചിട്ടുണ്ട്. വയനാട്ടിലെ പിന്നോക്ക സമുദായക്കാര്‍ അനുഭവിക്കുന്ന അവഹേളനത്തിന്റെയും അവകാശധ്വംസനത്തിന്റെയും ജനാധിപത്യപരമായ സത്യം അന്വേഷിച്ചുകൊണ്ടുള്ള യാത്രയാണ് കാന്തന് മുന്നോട്ട് വെക്കുന്ന പ്രമേയം. സാമൂഹ്യ പ്രവര്‍ത്തകയായ ദയഭാഗി ആദ്യമായി വെള്ളി തിരയില്‍ ഏത്തുന്നതും കാന്തന് എന്ന സിനിമയിലൂടെയായിരിക്കും.
ഒന്നരവര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് ഈ യൂവാക്കള്‍ കഥ ഏഴുതി വെക്കന്‍ തിരുമാനിച്ചു. ഏങ്കിലും കഥപത്രത്തെ തിരയുന്നതിന് ഇടയിലാണ് ദയഭായിയെ കുറിച്ച് ഇവരുടെ മനസില്‍ ആശയം ഉദിച്ചത് പല തവണ ഇവര്‍ ഫോണില്‍ സംസാരിച്ചു. ഏങ്കിലും .സിനിമയിലേക്ക് ഒന്നും ഇല്ലന്നായിരുന്നു. ദയഭായൂടെ മറുപടി .പിന്നിട് കഥ പറയാന്‍ പറയുകയും കഥ കേട്ടപ്പോള്‍ തന്റെ ജീവതവും മായി ഈ കഥ ക്ക് ഏന്തോ സാമ്യം ഉണ്ടന്ന് തോന്നിയ ദയഭായി ഇവരോട് പുന്നയിലേക്ക് വരാന്‍ പറയുകയും കഥ പുര്‍ണ്ണമായും വായിച്ച് നോക്കിയ ദയഭായി. അഭിനയിക്കാം എന്ന് ഉറപ്പ് നല്‍ക്കുകയായിരുന്നു. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് കാന്തന് എന്ന സിനിമയിലെ മുത്തശ്ശിയെ അനശ്വരമാക്കുന്നത്.
റോളിംഗ്പിക്സ് എന്റൈര്ടെയിനിന്റെ ബാനറില്‍ സൗഹൃദസിനിമാക്കൂട്ടമാണ് സിനിമ നിര്‍മ്മിക്കുന്നത്. മാസ്റ്റര്‍ പ്രജിത്ത് കാന്തനായി വേഷമിടുന്നു. നിരവധി ഹ്രസ്വസിനിമകള്‍ സംവിധാനം ചെയ്ത ഷെറീഫ് ഈസയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥാകൃത്ത് പ്രമോദ് കൂവേരി കഥയും തിരക്കഥയും സംഭാഷണവും രചിക്കുന്നു. ക്യമാറ: പ്രിയന്, വിഗേഷ് പൂക്കോത്ത്, രാജേഷ് കാഞ്ഞിരങ്ങാട്, പ്രജീഷ് മയ്യില്‍, എഡിറ്റിംഗ്: പ്രശോഭ്, ആര്‍ട്ട്: ഷെബിഫിലിപ്പ്. അസിസ്റ്റന്റ്: പ്രജീഷ് കെ. വരദൂരുമാണ്. 90 മിനുട്ട് ദൈര്‍ഘ്യമുള്ള സിനിമ കണ്ണൂരിലെയും വയനാട്ടിലെയും പരിസരപ്രദേശങ്ങളില്‍ ഷൂട്ടിംഗ് പുരോഗമിക്കുന്നു. ഓണത്തിനോട് അനുവന്തിച്ച് സിനിമ റീലീസ് ചെയ്യാനാണ് ഇവര്‍ പദ്ധതി ഇട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: