ആലത്തൂര്‍: ഭിന്നശേഷിക്കാരായ കുട്ടികളെ പകല്‍ സമയം പരിചരിക്കുന്നതിനും ശാരീരിക മാനസിക ശേഷി വികസന പരിശീലനം നല്‍കുന്നതിനും ആരംഭിച്ച ബഡ്സ് സ്കൂളിന് വാഹനമില്ലാത്തതിനാല്‍ കുട്ടികള്‍ എത്തുന്നില്ല.
രണ്ടു വര്‍ഷമായിട്ടും സ്വന്തം വാഹനമില്ലാത്തതാണ് കാരണം. 2015 ജൂലൈ 31 നാണ് ബഡ്സ് സ്കൂള്പ്രവര്ത്തനമാരംഭിച്ചത്.
33 കുട്ടികളാണ് ഇവിടെ ചേരാന്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തുപേര്‍ മാത്രമാണ് കൃത്യമായി വന്നുപോകുന്നത്.
നാല് ആയമാരും ഒരു അധ്യാപികയും ഇവിടെയുണ്ട്. ചൊവ്വ,വെള്ളി എന്നീ ദിവസങ്ങളില്‍ ഫിസിയോതെറാപ്പിസ്റ്റും ഇവിടെ എത്തുന്നുണ്ട്. ഫിസിയോ തെറാപ്പിസ്റ്റ് എത്തുന്ന ദിവസങ്ങളില്‍ ഇരുപതിലധികം കുട്ടികള്‍ സ്കൂളില്‍ എത്തുന്നുണ്ടെന്ന് ആയമാര്‍ പറഞ്ഞു.
സ്പീച്ച് തെറാപ്പിസ്റ്റിന്റെ സേവനം കൂടി ലഭ്യമാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ഗംഗാധരന് പറഞ്ഞു. 20 ലക്ഷം രൂപ ചെലവിലാണ് സ്കൂള്‍ സജ്ജമാക്കിയത്. പുതുതായി വികസനത്തിന് ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് 10 ലക്ഷം കൂടി അനുവദിച്ചിട്ടുണ്ട്. മുറ്റത്ത് ടൈല്‍ വിരിക്കാനും കളിക്കോപ്പ് വാങ്ങാനുമാണ് 10 ലക്ഷം വകയിരുത്തിയത്.
സ്കൂളിന് സുരക്ഷിതമായ ചുറ്റുമതില്‍ ഇല്ലാത്തത് കുട്ടികളുടെ സംരക്ഷണത്തിന് പ്രശ്നമാകുന്നുണ്ട്.നിലവില്‍ രാവിലെസ്കൂളിലെത്തിച്ച് വൈകിട്ട്തിരിച്ചെത്തിക്കും.വാഹന സൗകര്യത്തിന്റെ പരിമിതിയാണ് പ്രധാനപ്രശ്നം. 25 കുട്ടികള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അംഗീകാരവും എയ്ഡഡ്പദവിയും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: