കോട്ടക്കല്‍: ചങ്കുവെട്ടിയില്‍ നാളെ പുതിയ ഗതാഗത പരിഷ്ക്കാരം. ജംങ്ഷനില്‍ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായതിനെ തുടര്‍ന്നാണ് പുതിയ വണ്‍വേ സംവിധാനം നടപ്പിലാക്കാന്‍ ഗതാഗത ഉപദേശകസമിതി യോഗം തീരുമാനിച്ചത്.
മുമ്പ് പലതവണ നടപ്പാക്കാന്‍ ഗതാഗത പരിഷ്ക്കരണത്തിന് ശ്രമിച്ചിരുന്നെങ്കിലും പ്രായോഗികമായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിഅന്ന് തീരുമാനം ഇത് മാറ്റിവെക്കുകയായിരുന്നു.
പുതിയ രീതിയനുസരിച്ച് കോഴിക്കോട് ഭാഗത്ത് നിന്ന് വളാഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പെട്രോള്‍പമ്പ് കഴിഞ്ഞ് ജംങ്ഷനില്‍ നിന്ന് തിരിഞ്ഞ് ദേശീയപാതയിലേക്ക് കയറണം.
കോട്ടക്കല്‍ ഭാഗത്ത് നിന്ന് എടരിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും ഇതേ വഴിതന്നെ ദേശീയപാതയില്‍ കയറി വലത്തോട്ടു തിരിഞ്ഞ് പോകണം. വളാഞ്ചേരി ഭാഗത്ത് നിന്ന് കോട്ടയ്ക്കല്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അല്‍മാസ് ആശുപത്രിക്ക് മുമ്പിലുള്ള ജംങ്ഷനിലെത്തി വേണം വലത്തോട്ടു തിരിയാന്‍. കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാം. ഇതിന്റെ ഭാഗമായി പുതിയ സൂചനാ ബോര്‍ഡുകളും സ്ഥാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: