കാസര്‍കോട്: ജില്ലയില്‍ എബിവിപി വിദ്യാഭ്യാസ ബന്ദ് പൂര്‍ണ്ണം. മെഡിക്കല്‍ ഫീസ് വര്‍ധന പിന്‍വലിക്കുക, കേരള സാങ്കേതിക സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തിയ എബിവിപി പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ് നടത്തിയത്. പഠിപ്പ് മുടക്കിയ പ്രവര്‍ത്തകര്‍ കാസര്‍കോട്, കുമ്പള, കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കാസര്‍കോട് നഗരത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. എന്‍.രവീന്ദ്രനാഥിന്റെ കോലം പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രവര്‍ത്തകര്‍ കത്തിച്ചു.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം പൂര്‍ണ്ണമായും സ്വാശ്രയ വിദ്യാഭ്യാസ മാനേജുമെന്റുകള്‍ക്ക് തീറെഴുതിയ സംസ്ഥാനത്തെ മന്ത്രി രാജിവെയ്ക്കണമെന്നും, യാതൊരു പ്രകോപനവും കൂടാതെ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ എബിവിപി വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ തെരുവില്‍ വലിച്ചഴിച്ച പിണറായി വിജയന്റെ പോലീസിന്റെ നടപടി അത്യന്തം അപലപനീയമാണ്. പോലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കേരളത്തിലെ തെരുവോരങ്ങളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അണിനിരത്തി ഭരണകൂട ഭീകരതയ്ക്കെതിരെ എബിവിപി പ്രവര്‍ത്തകര്‍ അണിനിരയ്ക്കുമെന്ന് ജില്ലാ കമ്മറ്റി പ്രസ്ഥാവനയില്‍ അറിയിച്ചു.
കാസര്‍കോട് നടന്ന പ്രകടനത്തിന് എബിവിപി ജില്ലാ ജോയിന്റ് കണ്‍വീനര്‍ രാഹുല്‍ പായിച്ചാല്‍, കാസര്‍കോട് നഗര്‍ സമിതിയംഗം എം.ശ്രീജിത്ത്, കണ്‍വീനര്‍ കെ.രാഹുല്‍ എന്നിവര്‍ നേതൃത്വം നല്കി.
കുമ്പളയില്‍ ഗുരുപ്രസാദ്, കെ.പ്രമോദ്, ഭരത്, വിവേക് തമ്പാന് എന്നിവരും, കാഞ്ഞങ്ങാട് ജില്ലാ കണ്‍വീനര്‍ ശ്രീഹരി രാജപുരം, ജോയിന്റ് കണ്‍വിനര്‍ സനൂപറക്ലളായി, നിഖില്‍ കല്യാണ്‍, ജിഷ്ണുരാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: