പനമരം: കൈതക്കല്‍ പ്രദേശത്തിറങ്ങിയ കാട്ടാനകൂട്ടം കാട് കയറാതെ പ്രദേശത്ത് നിലയുറപ്പിച്ചു. രാവിലെ കൈതക്കല്‍ പള്ളിക്ക് സമീപം സി.പി. നാസറിന്റെ തോട്ടത്തില്‍ നിലയുറപ്പിച്ച അഞ്ച് ആനകള്‍ സമീപത്തെ വയലിലറങ്ങുകയും ഏറെ നേരം അവിടെ നിലയുറപ്പിക്കുകയും ചെയ്തു. പിന്നീട് വനപാലകരുടെ നേതൃത്വത്തില്‍ ആനകളെ തുരത്താന്‍ ശ്രമിച്ചപ്പോള്‍ ഇവ സമീപത്തെ കുന്ദന്കാണി കോളനി പരിസരത്ത് വന്ന് നിലയുറപ്പിച്ചു. നാസറിന്റെ ഇഞ്ചിക്കൃഷി ഭൂരിഭാഗവും ആനകള്‍ നശിപ്പിച്ചു. പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയും ആനകളെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമത്തിലാണ് വനപാലകരും പ്രദേശവാസികളും
പ്രതികരിക്കാൻ ഇവിടെ എഴുതുക: