പണ്ടത്തെ കുട്ടികള്‍ കള്ളനുംപോലീസും കളിക്കുമ്പോള്‍ ചിലര്‍ക്ക് കള്ളന് തന്നെ ആകണമെന്നായിരുന്നു നിര്‍ബന്ധം. കള്ളനെ ഒളിയിടത്തില്‍ നിന്നു കണ്ടെത്താനും ഓടിച്ചിട്ടുപിടിക്കാനും പോലീസ് കഷ്ടപ്പെടുന്നതു കാണാനുള്ള കൗതുകവും ഇത്തരം കള്ളന്‍വേഷം കെട്ടുന്നതിനു പിന്നില്‍ ഉണ്ടായിരുന്നിരിക്കണം.
എന്തായാലും അന്നും പോലീസിനെപ്പോലെ കള്ളനും കുപ്രസിദ്ധിയാണെങ്കിലും പേരും പെരുമയുമുണ്ട്. ഇപ്പോള്‍ പോലീസിലും വലിയ കള്ളന്മാരുണ്ടെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ മനസിലാകുന്നത്. അല്ലെങ്കില്‍ പോലീസ് ആസ്ഥാനത്തുനിന്നുതന്നെ ഫയല്‍ പോകില്ലല്ലോ. മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ പറയുന്നത് പോലീസ് സേനയിലുള്ള ഏതാനും ക്രിമിനലുകളാണ് കൂടുതല്‍ പ്രശസ്തരാകുന്നതെന്നാണ്. ഇത്തരം ക്രിമിനലുകളുടെ വരവ് തടയാനാവില്ലെന്നും അദ്ദേഹം പറയുന്നു.
സംഗതി ശരിയാണെന്നു ജനത്തിനും അറിയാം. പ്രശസ്തരാകുമ്പോള്‍ അവര്‍ക്കു പിന്നിലെ കുറ്റങ്ങള്‍ കാണാതെപോകുന്നു. കൂതറകളായ ചില രാഷ്ട്രീയക്കാരും സര്‍ക്കാരു തന്നെയും അറിഞ്ഞും അറിയാതെയും ഇവര്‍ക്കു കൂട്ടുനില്‍ക്കുമ്പോള്‍ പറയാനുമില്ല. പണ്ട് കള്ളന്മാര്ക്കും കുറ്റവാളികള്‍ക്കും പോലീസ് കൂട്ടെന്നു കേട്ടിരുന്നു. ഇപ്പോള്‍ പോലീസുതന്നെ അങ്ങനെയായിരിക്കുന്നു. കാലം മാറിയപ്പോള്‍ ഇങ്ങനെയാണ് പോലീസ് മാറിയത്. എന്നാല്‍ എല്ലാവരുമല്ല. ചിലര്‍ അവരില്‍ തന്നെ ചിലര്‍ സുരേഷ് ഗോപിയുടെ കമ്മീഷണറെപ്പോലെ ഉശിരന്മാരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: