കൊച്ചി : സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ കാനറ എച്ച്എസ്ബിസി ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ലൈഫ് ഇന്‍ഷുറന്‍സും ധനലക്ഷ്മി ബാങ്കും ഇന്‍ഷുറന്‍സ് മേഖലയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയിലെത്തി.
മൂന്നു വര്‍ഷത്തേയ്ക്ക് കാനറ എച്ച്എസ്ബിസി ലൈഫ് ഇന്‍ഷുറന്‍സിന്റെ കോര്‍പ്പറേറ്റ് ഏജന്റായി പ്രവര്‍ത്തിക്കാനാണ് ധാരണയിലെത്തിയിരിക്കുന്നത്.കാലാവധി കഴിഞ്ഞാലും ഇരു കമ്പനികളും ഒരുമിച്ചുള്ള പ്രവര്‍ത്തനം ദീര്‍ഘകാലത്തേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും താത്പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ജീവിത കാലയളവ് മുഴുവന്‍ വരുമാനം ലഭിക്കത്തക്ക വിധത്തില്‍ പെന്ഷന്, കുട്ടികളുടെ വിദ്യാഭ്യാസം, സേവിങ്സ് തുടങ്ങിയവയ്ക്കുള്ള ഇന്‍ഷുറന്‍സ് വിറ്റഴിക്കാനാണ് ഇരു കമ്പനികളും തമ്മില്‍ ധാരണയായതെന്ന് കാനറ എച്ച്എസ്ബിസി ഒബിസി ലൈഫ് ഇന്‍ഷുറന്‍സ് സിഇഒ അനുജ് മാഥുര്‍ അറിയിച്ചു.
ബാങ്കുകള്‍ വഴി ഇന്‍ഷുറന്‍സുകള്‍ വിറ്റഴിക്കുന്ന ഏക സ്വകാര്യ കമ്പനി കാനറ എച്ച്എസ്ബിയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ 55 മുതല്‍ 60 ശതമാനം വരെ കമ്പനിയുടെ വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: