കൊച്ചി: ജിഎസ്ടി നിയമ നിര്‍മ്മാണം ഇന്‍ഷുറന്‍സ് മേഖല സ്വാഗതം ചെയ്തു. പാരമ്പര്യ ഇന്‍ഷുറന്‍സ് മേഖലക്ക് ജിഎസ്ടി ഗുണകരമാണെന്ന് പ്രമുഖ സ്വകാര്യ ഇന്‍ഷുറന്‍സ് ബാങ്ക് ഗ്രൂപ്പായ ‘ചോയിസ്’ (കാനറ, എച്ച്എസ്ബിസി, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ് ബാങ്കുകളുടെ സംയുക്ത സംരംഭം). കമ്പനി ധനലക്ഷ്മി ബാങ്കുമായി ഇന്‍ഷുറന്‍സ് ഇടപാടുകള്‍ക്ക് പങ്കാളിത്ത ധാരണയുണ്ടാക്കി. ഓഹരി പങ്കാളി ബാങ്കുകള്‍ക്കു പുറമേ ആദ്യമായാണിവര് ഇടപാടില്‍ ഏര്‍പ്പെടുന്നത്.
‘ചോയിസ്’ ലൈഫ് ഇന്‍ഷുറന്‍സ് സിഇഒ അനുജ് മാത്തൂറും ധനലക്ഷ്മി ബാങ്ക് എംഡിയും സിഇഒയുമായ ജി. ശ്രീറാമും കരാറില്‍ ഒപ്പുവെച്ചു.
ഇന്‍ഷുറന്‍സ് മേഖലയില്‍ ജിഎസ്ടി ഗുണപരമാകുമെന്ന് മാത്തൂര്‍ വിശദീകരിച്ചു. ഇന്‍ഷുറന്‍സ് രംഗത്ത് പാരമ്പര്യ ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കാണ് സ്വീകാര്യത കൂടുതല്‍. പല ഇന്‍ഷുറന്‍സ് വഴികളുണ്ടെങ്കിലും ഏജന്‍സികളും ബാങ്കുകളും വഴിയുള്ള ഇടപാടുകളാണ് കൂടുതല്‍. ഇതില്‍ത്തന്നെ ബാങ്കുവഴിയുള്ളവയാണ് 60 ശതമാനവും. ബാങ്കുകളുടെ വിശ്വാസ്യതയാണ് കാരണം, മാത്തൂര്‍ വിശദീകരിച്ചു.
ധനലക്ഷ്മി അക്കൗണ്ടുടമകള്‍ക്ക് മികച്ച ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ഉറപ്പിക്കാന്‍ പുതിയ ഇടപാടു ധാരണ ഗുണം ചെയ്യുമെന്ന് ജി. ശ്രീറാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: