കല്‍പ്പറ്റ : 18-21 വയസ്സ് പ്രായമുളള വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്ത യുവതിയുവാക്കളെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുളള സ്പെഷ്യല്‍ ഡ്രൈവ്പ്രോഗ്രാം ജില്ലയില്‍ ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ംംം.ി ്ുെ.ശി സൈറ്റ്മുഖാന്തിരം ഓ ണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കുകയുള്ളു. നിലവിലെ രലീ.സലൃ മഹമ.ഴീ്.ശി എന്ന വെബ്സൈറ്റിലും ആയതിന്റെ ലിങ്ക് ലഭ്യമാണ്. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അടിസ്ഥാന വിവരങ്ങള്‍ക്കൊപ്പം അപേക്ഷകന്റെ ഫോട്ടോ, പ്രായംതെളിയിക്കുന്നതിനും വിലാസം തെളിയിക്കുന്നതിനും അവശ്യമായ രേഖകള്‍ എന്നിവ അപ്ലോഡ് ചെയ്യണം. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഇനിയും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത നവ വോട്ടര്‍മാരെ കണ്ടെത്തുന്നതിനായി വീടുകളില്‍ സന്ദര്‍ശനം നടത്തും.
ജൂലൈ എട്ട്, 22 തീയതികളില്‍ പോളിംഗ്ബൂത്തുകളില്‍ നിലവിലെ വോട്ടര്‍പട്ടിക ലഭ്യമാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, നെഹ്രുയുവകേന്ദ്ര, സന്നദ്ധസംഘടനകള്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, അങ്കണ്‍വാടി ആശവര്‍ക്കര്‍മാര്‍, കോളേജുകള്‍, ഹയര്സെക്കണ്ടറിസ്കൂളുകള് എന്നിവവഴി പരമാവധി പ്രചരണംനടത്തി വോട്ടര്‍പട്ടികയി ല്‍ എല്ലാവരേയും ഉള്ക്കൊളളിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: