അമ്പലവയല്‍ :അമ്പലവയ ല്‍-വടുവന്‍ചാല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി അമ്പലവയല്‍ പ ഞ്ചായത്ത്കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡിലെ കുഴികളില്‍ ആമ്പല്‍ നട്ടു. വിനോദ സഞ്ചാരികളുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡ് തകര്ന്നിട്ട്കാലങ്ങളായി. നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും അധികൃതര്‍ അതെല്ലാം അവഗണിക്കുകയായിരുന്നു. എന്നാല്‍ മഴക്കാലമായതോടെ റോഡിലെ കുഴികളില്‍ വെള്ളംനിറഞ്ഞ് ഇരുചക്രവാഹനങ്ങള്‍ അപകടത്തി ല്‍പെടുന്നത് പതിവായിട്ടുണ്ട്.
സമരം മണ്ഡലംപ്രസിഡണ്ട് പി.എം.അരവിന്ദന് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത്കമ്മിറ്റി പ്രസിഡണ്ട് കെ. വേണു അധ്യക്ഷത വഹിച്ചു. അനില്‍.എം.ടി, രാജഗോപാലന്‍.ടി.എ, വിപിന്‍ ദാസ്, സാബുസെബാസ്റ്റ്യന്‍, രാമനാഥന്, കെ.എം.പൊന്നു, ഷിനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: