കല്‍പ്പറ്റ :സ്ഫോടകവസ്തു കടത്തികൊണ്ടുവന്ന പ്രതികള്‍ ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമതണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് സജി ശങ്കര്‍. ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന തീ വ്രവാദവും മാവോയിസ്റ്റ് ഭീഷണിയും കണക്കിലെടുത്ത് സ്ഫോടകവസ്തു കടത്തികൊണ്ടുവന്ന സംഭവത്തെ നിസ്സാരവല്ക്കരിച്ചുകാണരുത്. കഴിഞ്ഞ കുറേകാലമായി ജില്ല തീവ്രവാദികളുടെ പറുദീസയായി മാറിയിരിക്കുകയാണ്. ഭീകരവാദികള്‍ക്ക് ഒളിച്ചുതാമസിക്കാനും പ്രവര്‍ത്തനങ്ങ ള്‍ക്ക് കോപ്പുകൂട്ടാനും വളകൂറുള്ള മണ്ണായി വയനാടിനെ മാറ്റിയതില്‍ മാറിമാറി വന്ന സര്‍ക്കാരുകളാണ് പ്രതിസ്ഥാനത്തുള്ളത്. പ്രതികളെ പിടികൂടാനും സ്ഫോടക വസ്തുക്കളുടെ ഉറവിടവും നിക്ഷേപസ്ഥാനവും കണ്ടു പിടിക്കാനും ആഭ്യന്തരവകുപ്പ് നേരിട്ട് ഇടപെടല്നടത്തി ജനങ്ങളുടെ ആശങ്കയകറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: