മാനന്തവാടി : എടവക പാണ്ടിക്കടവിലെ ചുമട്ടുതൊഴിലാളി സംഘര്‍ഷം ഡെപ്യൂട്ടി ലേബര്‍ ഓഫീസറുമായുള്ള ചര്‍ച്ച പരാജയം. ഇന്ന് രാവിലെ കല്‍പ്പറ്റയിലായിരുന്നു ചര്‍ച്ച ഇരു വിഭാഗങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്
പാണ്ടിക്കടവിലെ വ്യാപാര സ്ഥാപനത്തില്‍നിന്നും ലോഡ് ഇറക്കുന്നതും കയറ്റുന്നതും മാനന്തവാടി ടൗണിലെ ചുമട്ട് തൊഴിലാളികളാണ്. എന്നാല്‍ പതിവിന് വിപരീതമായി പ്രദേശവാസികളായ തൊഴിലാളികള്‍ ലോഡ് കയറ്റാന്‍ തുടങ്ങിയതാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചത്, സംഘര്‍ഷത്തില്‍ സിപിഎം പനമരം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു, ഈ സാഹചര്യത്തിലാണ് ഇന്നലെ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ സുരേഷിന്റെ നേത്വത്തില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ ഇരു വിഭാഗങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ച് നിന്നതോടെ തീരുമാനമാകാതെ പിരിയുകയായിരുന്നു.
യൂണിയന് നേതാക്കളായ സി.കുഞ്ഞബ്ദുള്ള, ഇ.ജെ.ബാബു, പി.ഷംസുദ്ദീന്, പി.വി. സഹദേവന്, കെ.മുരളീധരന് തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്തദിവസം വീണ്ടും ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങള്‍ക്കെതിരെയും മാനന്തവാടി പോലിസ് കേസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: