പന്തളം: ഡിവൈഎഫ്ഐ കുളനട മേഖലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ബിജെപി പ്രവര്‍ത്തകരുടെ വീടുകയറി നടത്തിയ ഗുണ്ടാ ആക്രമണത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റു. വീട്ടുമുറ്റത്തിട്ടിരുന്ന കാറും സംഘം അടിച്ചു തകര്‍ത്തു.
കുളനട പനങ്ങാട് രാജി ഭവനില്‍ രാജേന്ദ്രന് പിള്ള (66), ഭാര്യ സരസ്വതിയമ്മ (62), ലക്ഷ്മി ഭവനില്‍ രാധാമണി (48) എന്നിവരെയാണ് ആക്രമിച്ചു പരിക്കേല്പിച്ചത്. രാജേന്ദ്രന് പിള്ളയുടെ വീട്ടുമുറ്റത്തു കിടന്ന ടവേര കാറും അക്രമികള്‍ അടിച്ചുതകര്‍ത്തു.
ചൊവ്വാഴ്ച രാത്രി ഒന്‍പതരയോടെയാണ് അക്രമം അരങ്ങേറിയത്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ശ്രീഹരി, പ്രവര്‍ത്തകരായ അഖില്‍ എ.പി, അനീഷ്, സുമേഷ് എന്നിവരടങ്ങുന്ന പത്തംഗ സംഘമാണ് അക്രമം നടത്തിയത്. രാജേന്ദ്രന് പിള്ളയെയും ഭാര്യയെയും ക്രൂരമായി മര്ദ്ദികുകയായിരുന്നു. രാജേന്ദ്രന് പിള്ളയുടെ മകന് രാജേഷ് ബിജെപി പ്രവര്‍ത്തനാണ്. ടാക്സി ഡ്രൈവറായ രാജേഷ് ഓട്ടം പോകാന്‍ കൊണ്ടിട്ടിരുന്ന കാറാണ് അടിച്ചു തകര്‍ത്തത്. രാധാമണിയുടെ മകന് അക്ഷയ് യും ബിജെപി പ്രവര്‍ത്തകനാണ്.
ശ്രീഹരിയുടെയും സംഘത്തിന്റെയും പേരില്‍ പന്തളം പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും പോലീസ് ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല.
ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരുടെ വീടുകളില്‍ അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കാനുള്ള സിപിഎം പദ്ധതിയുടെ ഭാഗമായാണ് അക്രമം നടക്കുന്നത്. അക്രമികള്‍ കണ്മുമ്പിലൂടെ വിലസുമ്പോഴും അറസ്റ്റു ചെയ്യാന്‍ തയ്യാറാകാത്ത പോലീസ് അക്രമത്തിനു കൂട്ടുനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: