ഒറ്റപ്പാലം: മായന്നൂര്‍ പാലത്തിനു സമീപം കൃഷിഭൂമി നികത്തി അനധികൃതമായി സമാന്തരപാത നിര്‍മ്മിക്കുവാനുള്ള ശ്രമത്തിനെതിരെ ബിജെപി.
ഏക്കര്‍കണക്കിനു നെല്പാടങ്ങള് നികത്തിയാണ് റോഡ് നിര്‍മ്മാണം. ഇതിനെതിരെ ബിജെപി സമരം നടത്തിയിരുന്നു. രണ്ടാം ഘട്ടമായി സമാന്തരപാത പ്രതീകാത്മകമായി ഒഴിപ്പിക്കുകയും, നെല്‍വയല്‍ നികത്തുന്ന ഭൂമിയില്‍ കൊടിനാട്ടുകയും ചെയ്തു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വയല്‍ നികത്തുന്നതിനെതിരെ കര്‍ശനമായ നിയമം നടപ്പിലാക്കുമ്പോഴാണ് അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നത്. എന്നാല്‍ ഗുരുതരമായ നിയമലംഘനം നടന്നിട്ടും നഗരസഭയും, മറ്റ് ബന്ധപ്പെട്ടവരും സംഭവം അറിഞ്ഞില്ലായെന്നു പറയുന്നത് ശരിയല്ലെന്ന് ബിജെപി ചൂണ്ടിക്കാട്ടി.
ഭൂമാഫിയകളുടെലക്ഷ്യം ഒറ്റപ്പാലം മായന്നൂര്‍ പാലം അപ്രോച്ച് റോഡിന്റെ ഇടതു വശത്തുള്ള കൃഷിഭൂമി നികത്തി ഹൗസിംഗ് പ്ലോട്ടുകളാക്കി മാറ്റാനാണ്. ഒറ്റപ്പാലത്തു അവശേഷിക്കുന്ന നെല്‍വയല്‍ ഭൂമികൂടി അപ്രത്യക്ഷമാക്കി ഒറ്റപ്പാലത്തിന്റെ പാരമ്പര്യം തന്നെ നഷ്ടപ്പെടുത്തുന്നതിനാണു ശ്രമിക്കുന്നത്. ഇതിനെതിരെ സബ് കളക്ടര്‍ അടയന്തിരമായി ഇടപെടണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി പി.സത്യഭാമ സമരം ഉദ്ഘാടനം ചെയ്തു. പാലപ്പുറം ഏരിയ കമ്മിറ്റി പ്രസിഡന്റ് സി.സുമേഷ് അധ്യക്ഷത വഹിച്ചു. ടി.ശങ്കരന്‍കുട്ടി, കെ.പി.കൃഷ്ണകുമാര്‍, എ.പ്രകാശന്, കെ.പി.രാജേന്ദ്രന്, രതീഷ്, സനൂപ്, ബാലകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: