കൊല്ലങ്കോട് : മുതലമട എം പുതൂര്‍ എംജിഎല്‍പി സ്ക്കൂളിലെ പ്രധാന അധ്യാപികയുടെ സസ്പെന്‍ഷനും തിരിച്ചെടുക്കലും സംബന്ധിച്ച് തര്‍ക്കം രൂക്ഷമായതോടെ സ്കൂള്‍ പൂട്ടി.
വിദ്യാലയത്തിന് മാനേജറുടെ തന്നിഷ്ടപ്രകാരം അവധി നല്കി. ഇന്നലെ രാവിലെ സ്കൂളിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് മടങ്ങിപ്പോകേണ്ട സ്ഥിതിയാണ് ഉണ്ടായത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്കുവാനുള്ള അധികാരം എഇഒ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കലളക്ടര് എന്നിവര്‍ക്കാണ്. എന്നാല്‍ മാനേജറുടെ ഇഷ്ട് പ്രകാരമുള്ള അവധിയാണ് ഇന്നലെ നല്‍കിയത്. പ്രധാന അധ്യാപികയെ സസ്പെന്റ് ചെയ്ത് വിദ്യാലയത്തിലെ നാല് അധ്യാപകരുടെ സീനിയോറി മറികടന്നാണ് വിദ്യാലയത്തിലെ അധ്യാപികയും മാനേജരുടെ ഭാര്യയുമായ ബി.സുനിതയ്ക്ക് അധികാരം നല്‍കിയത്.
ഇതിനെ എതിര്‍ത്ത് നല്കിയ പരാതി പ്രകാരം അന്വേഷണം നടത്തി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ ഉത്തരവിറക്കിയിരുന്നു.
ഇതേ സ്ക്കൂളില്‍ പ്രധാന അധ്യാപികയായി പുനപ്രവേശനം നടത്തണമെന്നും മാനേജര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുനടപ്പിലാക്കുവാന് അദ്ദേഹം തയ്യാറായ്യില്ല. ഇന്നലെ രാവിലെ പതിനൊന്നിന് ചര്‍ച്ച നടക്കാനിരിക്കെയാണ് സ്കൂള്‍ പൂട്ടി മാനേജര്‍ സ്ഥലം വിട്ടത്.
പിടിഎ പ്രസിഡന്റ,് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഫോണിലൂടെ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എംപുതൂര്‍ എംജിഎല്‍പി സ്ക്കൂളില്‍ എത്തി പരിശോധന നടത്തിയപ്പോള്‍ വിദ്യാലയം പൂട്ടിക്കിടക്കുന്നതായും വിദ്യാര്‍ത്ഥികള്‍ വന്ന് തിരിച്ച് പോകുന്നതായും കണ്ടതായി പറയുന്നു. പരിശോധന സമയത്ത് നിലവില്‍ മാനേജര്‍ അധികാരപ്പെടുത്തിയ പ്രധാന അദ്ധ്യാപിക ആശുപത്രിയിലാണെന്നും പകരം വിദ്യാലയത്തിന്റെ താക്കോല്‍ ഓഫീസ് ചാര്‍ജ്ജ് മറ്റൊരാള്‍ക്ക് കൈമാറായിട്ടില്ലന്നും ബോധ്യപ്പെട്ടതായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു.
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്കൂളിലെത്തിയ വിദ്യാര്‍ത്ഥികള്‍ തിരിച്ചു പോയതിനാല്‍ ഇന്ന് സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും പ്രധാന അധ്യാപികയുടെ ചുമതല വഹിക്കുന്ന അധ്യാപികയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും പറഞ്ഞു.
സസ്പെന്റ് ചെയ്യപ്പെട്ട അധ്യാപിക ടി.എസ്.സജി ഓഫീസ് ചുമതല ഏറ്റെടുക്കാന്‍ വന്നെങ്കിലും നടന്നില്ല. എന്നാല്‍ സ്കൂളില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം നിലനില്ക്കുന്നതുകൊണ്ടാണ് വിദ്യാലയത്തിന് അവധി നല്‍കിയതെന്നും പകരം ശനിയാഴ്ച്ച ക്ലാസ്സുണ്ടായിരിക്കുമെന്നും നോട്ടീസ് ബോര്‍ഡില്‍ മാനേജര്‍ എഴുതി ഒപ്പിട്ടുള്ള സര്‍ക്കുലറില്‍ പറയുന്നു. ഇതിന്റെ കോപ്പി പിടിഎ പ്രസിഡന്റ്. പിടിഎ, സ്റ്റാഫ്, എഇഒ, ഡിഡി ഇ നല്‍കിയതായി കാണിക്കുമ്പോള്‍ ജില്ലാ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ലഭിച്ചിട്ടില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്.
മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ. വൈസ് പ്രസിഡന്റ് രാധാകൃഷ്ണന് .ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് എം ആര് രോഹിണി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജയശ്രീ, കൊല്ലങ്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കൃഷ്ണന്. സൂപ്രണ്ടന്‍ഡന്റ് രമേഷ്ബാബു കൊല്ലങ്കോട് എസ് ഐ പി.ബി അനീഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: