നിലമ്പൂര്‍: ഇക്കോ ടൂറിസം കേന്ദ്രമായ നിലമ്പൂര്‍ കനോലി പ്ലോട്ടില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതില്‍ വനംവകുപ്പ് അനാസ്ഥ തുടരുന്നു. ശൗചാലയം നിര്‍മ്മിച്ചാല്‍ വനത്തിന്റെ സ്വാഭാവികത നശിക്കുമെന്ന് ഉദേ്യാഗസ്ഥരുടെ ന്യായം. അതേ സമയം ശൗചാലയം നിര്‍മ്മിക്കുന്നതിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് കെട്ടിയ കരിങ്കല്‍ നിര്‍മ്മിത തറ തകര്‍ന്നടിച്ചു.
അരുവാക്കോട് തേക്ക് ഡിപ്പോക്കു സമീപം കെഎന്‍ജി റോഡരികിലുള്ള ടിക്കറ്റ് കൗണ്ടറില്‍ നിന്നും ടിക്കറ്റെടുത്ത് അരകിലോമീറ്ററോളം നടന്നാണ് ചാലിയാറിന് മറുകരയിലുള്ള കനോലി തേക്ക് തോട്ടത്തിലെത്തേണ്ടത്. ചാലാറിന് കുറുകെയുള്ള തൂക്കുപാലം കടന്നാണ് ലോകത്തെ ഏറ്റവും പഴക്കമേറിയ തേക്ക് സ്ഥിതി ചെയ്യുന്ന കനോലി പ്ലോട്ടിലെത്തുക. ചാലിയാറിന്റെയും, വനപ്രദേശത്തിന്റെയും ഭംഗി ആസ്വദിച്ചുള്ള ഈ യാത്ര സഞ്ചാരികള്‍ക്ക് നല്കുന്ന അനുഭവം മനോഹരമാണ്. പക്ഷേ സഞ്ചാരികള്‍ക്ക് അധിക നേരം അവിടെ ഇരിക്കുവാന് സാധിക്കില്ല. പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ തിരിച്ച് ടിക്കറ്റ് കൗണ്ടറിന് സമീപമെത്തണം.
വനത്തിനുള്ളില്‍ തന്നെ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെയാണ് കനോലി പ്ലോട്ടിനെ അവഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: