കൂറ്റനാട് : ആനക്കര സ്വാമിനാഥ ഡയറ്റ് ലാബ് സ്കൂളിന് സമീപത്ത് നിന്ന് ആരംഭിക്കുന്ന മാരാത്ത് ഇടവഴി കാല്‍നടയാത്രക്ക് തടസമായി മരങ്ങള്‍ കടപുഴകി വീഴുന്നു.
ഇകഴിഞ്ഞ ദിവസം രണ്ട് പനകളാണ് വീണത്. മേപ്പാടം റോഡിലുളള പാടശേഖരത്തിന് സമീപമുള്ള ഇടവഴിയിലാണിത്.
ഇടവഴിയില്‍ പാഴ്ച്ചെടികളും കല്ലും നിറഞ്ഞ് കാല്‍നടയാത്ര ദുഷ്ക്കരമായിരിക്കുകയാണ്.
ഇടവഴി ചെന്ന് ചേരുന്ന ഭാഗം കുറച്ച് പാടശേഖരമാണ് ഈ പാടശേഖരത്തിലെ വരിമ്പിലൂടെയാണ് ഇടവഴിയിലൂടെ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും നാട്ടുകരും സ്കൂളിലേക്കും ബസ് കയറുന്നതിനുമായി പോകുന്നത്. മുകള്‍ ഭാഗങ്ങളില്‍ നിന്നുളള വെളളം മുഴുവന്‍ ഒഴുകി പോകുന്നത് ഈ ഇടവഴിയിലൂടെയാണ്.ഇടവഴി കോണ്‍ഗ്രീറ്റ് ചെയ്യുകയും വെളളം ഒഴുകി പോകുന്നതിന് ചാല് കീറുകയും ചെയ്താല്‍ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രയോജനകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: