ആലത്തൂര്‍: വൈദ്യുതി ഇല്ലാതായാല്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കില്ല. ഈ ആധുനിക കാലത്തും ആലത്തൂര്‍ സബ് ട്രഷറിയിലെ കമ്പ്യൂട്ടറുകള്‍ക്കാണ് ഈ ദുരവസ്ഥ.
കഴിഞ്ഞ ഒന്നര വര്‍ഷമായി ഇതെ സ്ഥിതിയാണ് തുടരുന്നത്. ഇ-പെയ്മെന്റും ആധാരങ്ങളുടെ രജിസ്ട്രേഷനും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വൈദ്യുതി വിതരണം തുടര്‍ന്നാലും കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാകണമെങ്കില്‍ ഒരു മണിക്കൂര്‍ വരെ സമയമെടുക്കും.
മാത്രമല്ല ആധാരം രജിസ്റ്റര്‍ ചെയ്യാന്‍ രാവിലെ ഹാജരാക്കിയാല്‍ വൈകുന്നേരം വരെ കാത്തിരിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. നിലവില്‍ 12 ഓളം കമ്പ്യൂട്ടറുകളാണ് ഇവിടെയുള്ളത്. ഇതിനായി രണ്ട് യുപിഎസുകള്‍ ഉള്ളതില്‍ ഒരെണ്ണമാണ് പ്രവര്‍ത്തിക്കുന്നത്.
16 ബാറ്ററികള്‍ ഉള്ളതില്‍ എട്ടെണ്ണവും പ്രവര്‍ത്തിക്കുന്നില്ല. മാസത്തിന്റെ ആദ്യ തിയതികളില്‍ പെന്‍ഷന്‍കാരാണ് ഇതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതലായി അനുഭവിക്കുന്നത്.
ഒപ്പം 13 ഓളം ജീവനക്കാരും അനുഭവിക്കുന്നുണ്ട്. ഇതുമൂലം പലപ്പോഴും ജീവനക്കാര്‍ ഏഴുമണിവരെ പണിയെടുക്കേണ്ട സ്ഥിതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: