തിരുവല്ല:പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച വകയില്‍ സപ്ലൈക്കോ പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് കൊടുത്ത് തീര്‍ക്കാനുള്ള തുക ഈമാസം അവസാനത്തോടെ കൊടുത്ത് തീര്‍ക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍.വിഷയം ചൂണ്ടിക്കാട്ടിയുള്ള ജന്മഭൂമി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം.
ഇന്നലെ നിരണത്ത് കോലറയാര്‍ നവീകരണത്തിന്റെ ഭാഗമായി നടന്ന അവലോകനയോഗത്തില്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.പത്തനംതിട്ട ,ആലപ്പുഴ ജില്ലകളിലെ അപ്പര്‍കുട്ടനാടന്‍ കര്‍ഷകര്‍ക്ക് 24 കോടിരൂപ കൊടുക്കാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ഇതില്‍ 13 കോടി പത്തനംതിട്ട ജില്ലയിലാണ്.
സംഭരണത്തില്‍ കര്‍ഷകര്‍ക്ക് കൊടുത്ത് തീര്‍ക്കാനുള്ള തുക സംബന്ധിച്ച്.ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികൂല കാലാവസ്ഥയില്‍ രണ്ടാം കൃഷി നശിച്ചവര്‍ക്കായുള്ള പ്രത്യേക പാക്കേജും സര്‍ക്കാര്‍ പരിഗണനയിലാണെന്നും വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.അപ്പര്‍കുട്ടനാടന്‍ കാര്‍ഷിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനകീയ കൂട്ടായ്മ ഉണ്ടാകണം.ജലസ്രോതസുകള്‍ സംരക്ഷിക്കപ്പെട ണം.കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ റവന്യു വകുപ്പുമായി ചേര്‍ന്ന് ആവിഷ ്ക രിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭരണം പൂര്‍ത്തിയായപ്പോള്‍ തിരുവല്ല താലൂക്കിലാണ് ഏറ്റവും കൂടുതല്‍ കുടിശികയുള്ളത്. ഇവിടെ 11.11 കോടി രൂപ വിതരണം ചെയ്യാനുണ്ട്. അടൂരാണ് തൊട്ടുപിന്നില്‍. ഇവിടെ 1.36 കോടി രൂപയാണ് നല്‍കാനുള്ളത്. മല്ലപ്പള്ളിയില്‍ 23.41 ലക്ഷവും കോഴഞ്ചേരിയില്‍ 20.07 ലക്ഷവും കൊടുത്ത് തീര്‍ക്കാനുണ്ട്.അപ്പര്‍ കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ പുഞ്ചക്കൃഷിയാണ് പ്രധാനപ്പെട്ടത്. ഇതിനായി വായ്പയെടുത്തും സ്വര്‍ണം പണയും വച്ചുമൊക്കെയാണ് കര്‍ഷകര്‍ പണം കണ്ടെത്തിയിരുന്നത്. ഇത്തവണ കാലവര്‍ഷക്കെടുതികള്‍ക്കൊപ്പം ഉപ്പുവെള്ളവും മുഞ്ഞരോഗവും പട്ടാളപ്പുഴുവിന്റെ ആക്രമണവുമെല്ലാം കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. പല പാടശേഖരങ്ങളിലും പകുതിയിലേറെ കൃഷി നശിച്ചു. കൊയ്ത്ത് കഴിഞ്ഞ് നെല്ല് സംഭരണം തുടങ്ങിയതോടെ മില്ലുടമകളുടെ നിസഹകരണമുണ്ടായെങ്കിലും അതും മറികടന്നാണ് നെല്ല് പൂര്‍ണമായും വിറ്റത.ജന്മഭൂമി വാര്‍ത്തകളെ തുടര്‍ന്ന് മന്ത്രി ഇടപെട്ടതോടെ പ്രതീക്ഷയിലാണ് കര്‍ഷകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: