കൂറ്റനാട് : പെണ്‍കുട്ടികളുടെ പറക്കുളം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ കുടിവെളളത്തിനായി രണ്ട് കുഴല്‍ കിണറുകള്‍ ഉണ്ടായിട്ടും ഇപ്പോഴും വെളളം വാങ്ങിയുളള ധൂര്‍ത്ത് തുടരുന്നു.
സ്കൂളിലേക്ക് ആവശ്യമായ വെളളമെത്തിക്കാന്‍ പറക്കുളം കുടിവെളള പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച കുഴല്‍ കിണറില്‍ നിന്ന് പൈപ്പ് ലൈന്‍ വലിക്കലടക്കം പൂര്‍ത്തിയായിട്ടും കണക്ഷന് ലഭിച്ചില്ലന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്കൊടുത്ത് വെള്ളം വാങ്ങുകയാണ്. ഇതിന് പുറമെ ഭൂജല വകുപ്പില്‍ പട്ടിക ജാതി വകുപ്പ് പണം കെട്ടി മൂന്ന് വര്‍ഷം കഴിഞ്ഞാണ് സ്കൂള്‍ തുറക്കുന്നതിന് ഏതാനു ദിവസം മുന്‍പ് 1.61 ലക്ഷം രൂപ ചിലവില്‍ കുഴല്‍ കിണര്‍ നിര്‍മ്മിച്ച് പാതി വഴിയിലായതി്.
പൂര്ത്തീകരണത്തിനായി് പുതിയ ്എസ്റ്റിമേറ്റും തയ്യാറാക്കി നല്കി. ആവശ്യമായ തുക പട്ടിക ജാതി വകുപ്പ് അടച്ചാല്‍ മാത്രമെ പദ്ധതി ലക്ഷ്യം കാണൂ. പുതിയ അധ്യയന വര്‍ഷം മുതല്‍ വെളളം പണം കൊടുത്ത് വാങ്ങുന്നത് ഒഴിവാക്കാമായിരുന്നു. ഒരു ദിവസം ഇരുപതിനായിരം ലിറ്റര്‍ വെളളമാണ് സ്കൂളിലേക്ക് ആവശ്യമായിവരുന്നത്. പതിമൂന്ന് വര്‍ഷം കൊണ്ട് വെളളം വാങ്ങിയ വകയില്‍ ഒരു കോടിയോളം രുപയാണ് ചിവഴിച്ചത്. ഇപ്പോള്‍ സ്കൂളില്‍ മതിലില്‍ നിന്ന് ഇരുനൂറ് മീറ്റര്‍ ദുരത്ത് പുതുതായി നിര്‍മ്മിച്ച പറക്കുളം കുടിവെളള പദ്ധതിയുടെ ടാങ്ക് നിര്‍മ്മാണത്തിനായി കുഴിച്ച കുഴല്‍ കിണറില്‍ നിന്ന് വെളളമെടുക്കാനുളള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് നേരത്തെ അനുമതി നല്‍കിയിരുന്നു.
ഇതോടെയാണ് പദ്ധതിക്ക് പട്ടിക ജാതി വകുപ്പ് തുക വകയിരുത്തിയത്. ഈ കുഴല്‍ കിണറില്‍ നിന്ന് വെളളം പൈപ്പ് ലൈന്‍ വഴി സ്കൂളിലെത്തിക്കുകയും അധ്യാപകര്‍ക്കുള്ള ക്വാര്‍ട്ടേഴ്സുകളിലേക്ക് കൂടി വെളളം ലഭിക്കുന്നതരത്തിലുളള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. കുന്നില്‍ പുതുതായി നിര്‍മ്മിച്ച കുഴല്‍ കിണറില്‍ 80 അടിക്ക് വെളളം കണ്ടിരുന്നു്. ഇതിന് പുറമെയാണ് സ്കൂള്‍ ഗ്രൗണ്ടിലും കുഴല്‍ കിണര്‍ നിര്‍മ്മിച്ചത്.
ഒരു മാസം ഹോസ്റ്റിലേക്കും സ്കൂളിലേക്കുമറ്റുമായി 4,22,000 ലിറ്റര്‍ വെളളമാണ് ആവശ്യമായി വരുന്നത്. പുതുതായി കുഴിച്ച കിണറിന് പുറമെ സ്കൂളില്‍ മൂന്ന് കുഴല്‍ കിണറും ഒരു ഓപ്പണ്‍ കിണറും ഉണ്ടെങ്കിലും ആവശ്യത്തിനുളള വെളളം ലഭ്യമാകാത്താണ് പുറത്ത് നിന്ന് വാങ്ങാന്‍ കാരണമായത്. 271 പാവപ്പെട്ട പെണ്‍കുട്ടികളും ഇരുപതിലേറെ അധ്യാപകരും അനധ്യാപകരും ഇവിടെയുണ്ട്.
സ്കൂളില്‍ മൂന്ന് കുഴല്‍ കിണറില്‍ ഒരു കിണറില്‍ വര്‍ഷക്കാലത്ത് പത്ത് മിനിറ്റ് പമ്പ് ചെയ്യാനുളള വെളളം മാത്രമെ ലഭിക്കു. ബാക്കിരണ്ട് കുഴല്‍ കിണറുകളും ഉപയോഗശൂന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: