ഒറ്റപ്പാലം: മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്ന് അവകാശപ്പെടുമ്പോഴും ഒറ്റപ്പാലത്തെ മത്സ്യമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത് മാലിന്യക്കൂമ്പാരത്തില്‍.
നഗരസഭയുടെ അധീനതയിലുള്ള ആര്‍എസ് റോഡിനു സമീപം പ്രവര്‍ത്തിക്കുന്ന പഴയ മീന്‍ ചന്തയാണ് മാലിന്യകൂമ്പാരത്തിനു നടുവില്‍. മാലിന്യസംസ്ക്കരണത്തിന് ശാസ്ത്രീയസംവിധാനമില്ലാത്തതാണ് ഇപ്പോള്‍ വിനയായിരിക്കുന്നത്.
കോഴിമാലിന്യങ്ങളും മത്സ്യമാലിന്യങ്ങളും ചന്തക്കു പുറകില്‍ നിക്ഷേപിച്ചിരിക്കുകായണ്. മാസങ്ങള്‍ പഴക്കമുള്ള ഇവ നീക്കം ചെയ്യാത്തതുമൂലം ദുര്‍ഗന്ധത്തെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലാണ്.
ചന്തയില്‍ നിന്നുള്ള മലിന ജലം സമീപത്തെ കിണറുകളില്‍ കലരുമെന്ന ആശങ്കയുമുണ്ട്. സംസ്ഥാന പാതയില്‍ നിന്നും ആര്‍എസ് റോഡിലേക്ക് ചന്തക്കുള്ളിലൂടെ വഴിയുണ്ടെങ്കിലും മാലിന്യം നിറഞ്ഞതും,മലിനജലം കട്ടികിടക്കുന്നതുമായ ഈ പ്രദേശത്തുകൂടി യാത്ര അസാധ്യമാണ്. പ്രദേശത്ത് പകര്‍ച്ചവ്യാധി പടരുവാനും സാധ്യതയേറെയാണ്.
ദിവസവും നൂറുകണക്കിനു ആളുകളാണ് ഇവിടെയത്തുന്നത്. പുഴുക്കള്‍ നിറഞ്ഞ വെള്ളകെട്ടിനു സമീപമാണു ഇപ്പോഴും മത്സ്യവില്‍പ്പന നടത്തുന്നത്. മുന്‍സിപ്പാലിറ്റിയുടെയും,സംസ്ഥാനസര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പ് ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയാണ്.
മത്സ്യമാര്‍ക്കറ്റുകള്‍ പലതും ശീതീകരിച്ച മുറിയിലാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം മേഖലകളില്‍ മാലിന്യപ്രശ്നം ഉണ്ടാകുന്നില്ല.
എന്നാല്‍ ഒറ്റപ്പാലത്ത് അഞ്ച് വര്‍ഷംമുമ്പ് ആറര കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മാര്‍ക്കറ്റ് കോംപ്ലക്സ് നോക്കുകുത്തിയായി നില്‍ക്കുകയാണ്. ടൗണിന്റെ മധ്യഭാഗത്തുള്ള ഈപ്രദേശത്തെ അവഗണിച്ചാണ് കിഴക്കേതോടിന്റെ സമീപത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.
വൃത്തിഹീനമായ സാഹചര്യത്തില്‍ മത്സ്യവിപണനം നടത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.
അധികൃതര്‍ ഇടപെട്ട് എത്രയുംപെട്ടന്ന് മത്സ്യമാര്ക്ക് പൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: