പത്തനംതിട്ട: അട്ടത്തോട് ആദിവാസി കോളനിയില്‍ വനത്തില്‍ പടുതകെട്ടിയുണ്ടാക്കിയ താമസ സ്ഥലത്ത് പ്രസവിച്ചു കിടന്ന യുവതിയെയും കുഞ്ഞിനെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി.
ഭര്‍ത്താവ് വനത്തിനുളളില്‍ തേന്‍ എടുക്കാന്‍ പോയ സമയത്തായിരുന്നു പ്രസവം. വിവരമറിഞ്ഞ് ട്രൈബല്‍ ഓഫീസറും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ യുവതി എതിര്‍ത്തു. ഞായാറാഴ്ച രാത്രി പതിനൊന്നരയോടെ പമ്പയില്‍ നിന്ന് പൊലീസിനെയും പത്തനംതിട്ടയില്‍ ആര്.എം.ഒ ഡോ. ആഷിക് മോഹന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരെയും വിളിച്ചുവരുത്തി ബലമായി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആശുപത്രിയില്‍ തുടര്‍ പരിചരണം നല്കാന് ശ്രമിച്ചപ്പോഴും യുവതി എതിര്‍ത്തു. അമ്മയുടെയും കുഞ്ഞിന്റെയും ശാരീരിക നില തൃപ്തികരമെന്നു കണ്ടതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ തിരികെ വനത്തിലെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: