കറാച്ചി: ഇന്ത്യക്കെതിരെ ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യദ് സലാഹുദ്ദീൻ. പാക്ക് ചാനലായ ജിയോ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് സലാഹുദ്ദീൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യക്കെതിരെ ഹിസ്ബുൾ മുജാഹിദ്ദീൻ നിരവധി തവണ ഭീകരാക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഒരുപാട് പേർ തങ്ങൾക്ക് പിന്തുണയും നൽകുന്നുണ്ടെന്നും സലാഹുദ്ദീൻ പറഞ്ഞു. തങ്ങളെ മനസിലാക്കാൻ കഴിയുന്ന നിരവധി പേരാണ് ഇന്ത്യയിലുള്ളത്, അവരുടെ സഹാനുഭൂതിയും പിന്തുണയും തങ്ങൾക്ക് ലഭിക്കുന്നുണ്ട്, കശ്മീർ പ്രശ്നങ്ങളെക്കുറിച്ച് അവർക്ക് ശരിയായ ബോധമുണ്ടെന്നും ഭീകരൻ ഇന്റർവ്യൂവിൽ വ്യക്തമാക്കുന്നുണ്ട്.
9/11 ഭീകരാക്രമണത്തിനു ശേഷം ശേഷം തങ്ങൾ വിവിധയിടങ്ങളിൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇപ്പോൾ ഇന്ത്യ കശ്മീരിനെ ഭീകരരുടെ സംസ്ഥാനമെന്ന് മുദ്ര കുത്തുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംഘടനയ്ക്ക് ആയുധങ്ങൾ എത്തുന്നുണ്ട്. തങ്ങൾക്ക് പണം നൽകിയാൽ എവിടെ വേണമെങ്കിലും ആയുധമെത്തിക്കുമെന്നും ഭീകരൻ പറയുന്നു.
കശ്മീരിലെ കുപ്രസിദ്ധിയാർജ്ജിച്ച ഭീകര സംഘടനയാണ് ഹിസ്ബുൾ മുജാഹിദ്ദീൻ. അമേരിക്ക ആഗോള ഭീകരനായിട്ടാണ് സയ്യദ് സലാഹുദ്ദീനെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: