ലക്കാട്: ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യപരിരക്ഷയും ലക്ഷ്യമിട്ട് സംസ്ഥാനതലത്തില്‍ ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു.
അഞ്ച്വര്‍ഷം കാലാവധിയുളള പദ്ധതി പ്രകാരം ഓരോ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും രണ്ട്ലക്ഷം മരണാന്തര സഹായവും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യആശുപത്രികളിലും പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സയും ലഭിക്കും.
രജിസ്റ്റര്‍ ചെയ്ത തൊഴിലുടമകള്‍ക്ക് കീഴിലുള്ളതും അല്ലാത്തതുമായ 18നും 60നും ഇടയില്‍ പ്രായമുളള പരമാവധി ഇതരസംസ്ഥാനതൊഴിലാളികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുക.
പഞ്ചായത്ത്-വാര്‍ഡ്-നഗരസഭ അധികൃതരുടെ സഹകരണത്തോടെ തൊഴിലാളികള്‍ തങ്ങുന്ന ഇടം കണ്ടെത്തും. കുടുംബശ്രീയുടെ സഹകരണവും തേടും. തോട്ടം ഉടമസ്ഥര്‍,കരാറുകാര്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ തങ്ങുന്ന കെട്ടിടങ്ങളുടെ ഉടമസ്ഥര്‍ എന്നിവര്‍ വഴിയും വിവരശേഖരണം നടത്തും.
ക്യാമ്പുകള്‍ സംഘടിപ്പിച്ചുകൊണ്ടാവും പദ്ധതി അംഗത്വമെടുപ്പിക്കുക. ക്യാമ്പുകളില്‍ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ തൊഴിലാളികളുടെ രക്തപരിശോധന നടത്തി ഗ്രൂപ്പ് നിര്‍ണയവും നടത്തും.
ജന്മനാട് വ്യക്തമാക്കുന്ന അംഗീകൃതരേഖകളൊ, ഇലക്ഷന് തിരഞ്ഞെടുപ്പ് രേഖയൊ,ആധാര്‍കാര്‍ഡോ, ഡ്രൈവിങ് ലൈസന്‍സൊ പരിശോധന വിധേയമാക്കിയാവും് തിരഞ്ഞെടുപ്പ്. വ്യാജതിരിച്ചറിയല്‍ കാര്‍ഡോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ തങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിയല്‍ രേഖകളുടെ സൂക്ഷ്മപരിശോധന നടത്തുക.
പദ്ധതിഅംഗങ്ങള്ക്ക് ഫോട്ടോ,വിരലടയാളം, ഐറിസ് സ്കാന്‍, തിരിച്ചറിയല്‍ നമ്പര്‍, ക്യൂ.ആര് കോഡ് എന്നിവ ഉള്‍പ്പെട്ട ഏകീകൃത ഇന്‍ഷുറന്‍സ് തിരിച്ചറിയല്‍ കാര്‍ഡാണ് നല്‍കുക. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി തൊഴില്‍വകുപ്പ്, ആരോഗ്യവകുപ്പ് , പൊലീസ് ജില്ലയിലൊട്ടാകെ സംയുക്ത പരിശോധന നടത്തും. പദ്ധതിയുടെ പ്രചാരണം ലക്ഷ്യമിട്ട് ഹിന്ദി ഉള്‍പ്പെടെയുളള വിവിധ ഭാഷകളില്‍ പോസ്റ്ററുകളും ബാനറുകളും ഹാന്‍ഡ്ബുക്കുകളും തയ്യാറാക്കി റേയില്‍വെ സ്റ്റേഷനില്‍ ഉള്‍പ്പെടെ വിതരണം ചെയ്യും. ദൃശ്യശ്രവ്യപത്ര മാധ്യമങ്ങള്‍ വഴിയും പ്രചരണം നടത്തും.
വിശദാംശങ്ങള്‍ നല്കാന് കഞ്ചിക്കോട് സഹായകേന്ദ്രം ആരംഭിക്കും. പദ്ധതിനടപ്പാക്കേണ്ട ഏജന്‍സി, ഉപയോഗിക്കേണ്ട സോഫ്റ്റവയര്‍, ഇന്‍ഷുറന്‍സ് കമ്പനി, പ്രീമിയംതുക എന്നിവയില്‍ തീരുമാനമായാല്ഏജന്സി മുഖേനയാവും ഇന്‍ഷുറന്‍സ് കാര്‍ഡ് നല്‍കുക.
ജില്ലാ കലക്ടര്‍ ചെയര്‍മാനായും, ലേബര്‍ ഓഫീസര്കണ്വീനറായും,മെഡിക്കല്‍ ഓഫീസര്‍,ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഇന്‍സ്പെക്ടര്‍, പഞ്ചായത്ത്ഡെപ്യൂട്ടി ഡയറക്ടര്‍, പൊലീസ് മേധാവി എന്നിവര്‍ ഉള്‍പ്പെട്ട സമിതി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: