നാട്ടിലെ തെരുവുഗുണ്ടകള്‍ക്ക് എവിടേയും കേറിച്ചെന്നു ക്രൂരപീഡനം നടത്താമെന്നോ. ഇത്തരം ഗുണ്ടകളെ അമര്‍ച്ച ചെയ്യാത്ത നിയമത്തേയും പോലീസിനേയും നമ്മളെന്തിനു തീറ്റിപ്പോറ്റണം എന്നുചോദിച്ചാല്‍ അങ്ങനെയാണല്ലോ മിക്കവാറും നമ്മുടെ നാട്ടുനടപ്പ് എന്നായിരിക്കും ഉത്തരം. പോലീസിനും രാഷ്ട്രീയക്കാര്‍ക്കും ഈ ക്രിമിനലുകള്‍ വേണ്ടപ്പെട്ടവരായിരിക്കാം. അതുകൊണ്ടാണ് ഇവര്‍ ഇങ്ങനെ വിലസുന്നത്. നിയമത്തിനു വേണ്ടാത്ത മനുഷ്യരും മനുഷ്യനു വേണ്ടാത്ത നിയമങ്ങളും ഇവര്‍ക്കു കൂട്ടിനുവരും.
കോട്ടയത്തു പത്തൊന്‍പതുകാരിയെയാണ് തെരുവുഗുണ്ട ക്രൂരമായപീഡിപ്പിച്ചത്. മാതാപിതാക്കള്‍ ക്ഷേത്രത്തില്‍ തൊഴാന്‍പോയ സമയത്താണ് ഗുണ്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇനി പ്രതിയെ രക്ഷിക്കാനും പെണ്‍കുട്ടിയേയും കുടുംബത്തേയും അപമാനിക്കാനുമായിരിക്കും നമ്മുടെ പോലീസും നിയമവും ശ്രമിക്കുക. മിക്കവാറും നമ്മുടെ പോലീസിന് ഗുണ്ടകളെ പേടിയാണ്. നമുക്കും കുടുംബമുള്ളതല്ലേ, വെറുതെ ഗുണ്ടയുടെ തല്ലുകൊണ്ടു നെഞ്ചുപഴുപ്പിക്കണോ എന്നായിരിക്കും പോലീസിന്റെ മനോഭാവം. എന്നാല്‍ നല്ല ഉശിരുള്ള ആണുങ്ങളുമുണ്ട് പോലീസില്‍. അതുപക്ഷേ വെറും ന്യൂനപക്ഷംമാത്രം.
ഈ ഗുണ്ടയും കുറെക്കഴിഞ്ഞ് വീണ്ടും ഇതുപോലെ നാട്ടില്വിലസി നടക്കും.അതാണ് നമ്മുടെ നിയമത്തിന്റെ പരിരക്ഷ. ഗോവിന്ദച്ചാമിയെ എത്ര ത്യാഗം സഹിച്ചാണ് നമ്മുടെ നിയമം രക്ഷിച്ചെടുത്തത്. ഗുണ്ടയെ അമര്ച്ചചെയ്യുന്നതു സിനിമയിലൂടെ കാണാനേ നമുക്കു യോഗമുള്ളൂ…എന്താണല്ലേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: