മലപ്പുറം: ഓള് ഇന്ത്യ റീജണല്‍ റൂറല്‍ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ആഹ്വാനം അനുസരിച്ച് ഗ്രാമീണബാങ്ക് ജീവനക്കാര്‍ ദേശവ്യാപകമായി പണിമുടക്ക് നടത്തി.
പണിമുടക്കിയ ജീവനക്കാര്‍ കേരള ഗ്രാമീണ്‍ ബാങ്ക് ഹെഡ് ഓഫീസിന് മുന്നിലും കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലും ധര്‍ണ്ണ നടത്തി. ഗ്രാമീണ ബാങ്ക് സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക, ദേശീയ ഗ്രാമീണ ബാങ്ക് രൂപീകരിക്കുക, ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ക്ക് പെന്ഷന് അനുവദിക്കുക, പ്രമോഷന് റൂളില്‍ ഭേദഗതി വരുത്തുക, ദിവസക്കൂലിക്കാരെ സ്ഥിരപ്പെടുത്തുക, ആശ്രിത നിയമനം പുനസ്ഥാപിക്കുക, ഡയറക്ടര്‍ ബോര്‍ഡില്‍ ജീവനക്കാരുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തുക, ജെസിസി സംഘടനകളുടെ അംഗത്വത്തിന് അനുസരിച്ച് പ്രാതിനിധ്യം നല്‍കുക,ഡി മോണിറ്ററൈസേഷന്‍ കാലത്തെ അധിക ജോലിക്ക് വേതനം നല്‍കുക എന്നീ ആവശ്യങ്ങളാണ് സമരത്തില്‍ ഉന്നയിച്ചത്.
കേരള ഗ്രാമീണ ബാങ്ക് ഹെഡ് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ബിഇഎഫ്ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് എ.കെ.രമേശ് ഉദ്ഘാടനം ചെയ്തു. ബിഇഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി.നരേന്ദ്രന് അദ്ധ്യക്ഷനായി,
പ്രതികരിക്കാൻ ഇവിടെ എഴുതുക: