കൊല്ലങ്കോട്: ചരക്ക് സേവന നികുതി വന്നതോടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധനയില്ലാതാകും.
നിലവില്‍ 8 എഫ്ഫോം, ഡെലിവറി നോട്ട്, ഗുഡ്സ് ബില്‍ എന്നിവ ചെക്ക് പോസ്റ്റില്‍ വാഹനം കടത്തിവിടാന്‍ സമര്‍പ്പിച്ച് സീല്‍ വെച്ച് വേണം പോകുവാന്‍. കൂടുതല്‍ ഭാരം കയറ്റി വരുന്നവയെ വേ ബ്രിഡ്ജില്‍ പരിശോധന നടത്തി കമ്പികള്‍ കൊണ്ട് കുത്തി നോക്കിയാണ് പരിശോധന നടത്തിയിരുന്നത്.
അധികഭാരമുണ്ടെങ്കില്‍ പിഴയടക്കുന്നതിനുമുള്ള കളക്ഷന്‍ സ്ഥാപനം ഇന്നു മുതല്‍ പരിശോധന ഇല്ലാതെ ഡെലിവറി നോട്ട് നല്കിയാല് കടത്തിവിടുന്ന സ്ഥാപനമായി ചെക്ക് പോസ്റ്റുകള്‍ മാറും.
ഗോവിന്ദാപുരം നീളിപ്പാറ ചെക്ക് പോസ്റ്റുകളിലായി 4 ഇന്‍സ്പെക്ടര്‍, 5 ഓഫീസ് അസിസ്റ്റന്റാണ് ഉള്ളത് 8 മണിക്കൂര്‍ ജോലി സമയത്തിനെ മതിയായ ഓഫീസര്‍മാര്‍ ഇല്ലാത്തതിനാല്‍ അധിക ജോലി ഭാരം ചെയ്യുന്ന ഓഫീസര്‍മാര്‍ക്ക് ഇനി ആശ്വാസകരമാകും.ചെക്ക് പോസ്റ്റില്‍ നല്കുന്ന ഡെലിവറി നോട്ടില്‍ വാഹനത്തിന്റെ നമ്പര്‍, വാഹന ഉടമസ്ഥന്റെ പേര് ഡ്രൈവറുടെ പേര് ലൈസന്‍സ് നമ്പര്‍, ബില്‍നമ്പര്‍,
ചരക്കാന്റെ അളവ്, വില, എവിടെന്ന് എവിടെയക്ക് എന്നതെല്ലാം ഒരൊറ്റ പേപ്പറില്‍ വരുന്നതിനാലും 8 എഡിക്കളറേഷന് ഫാം മാത്രം നല്കിയാല് മതിയാകുമെന്നും പറയുന്നു.ഇതോടെ ചെക്ക് പോസ്റ്റുകളില്‍ ചരക്ക് വാഹനങ്ങള്‍ കെട്ടിക്കിടാല് കഴിയാതെ തന്നെ വേഗത്തില്‍ കടന്നു പോകാന്‍ കഴിയുമെന്നതാണ് പ്രത്യേകം.ഗോവിന്ദാപുരം വാണിജ്യനികുതി ചെക്ക് പോസ്റ്റില്‍ ഇന്നലെ സാധാരണ പോലെ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ ഏര്‍പ്പെട്ടു. ജിഎസ്ടി നിയമം പ്രാബല്യത്തിലായതോടെ ചെക്ക് പോസ്റ്റുകളില്‍ അധികമുള്ള ഉദ്യോഗസ്ഥരെ പ്രത്യേക പരിശോധന സംവിധാനത്തിലേക്ക് മാറ്റുമെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: