തിരുവല്ല: ദുരിതാശ്വാസ ക്യാമ്പുകളില്‍ സഹായമെത്തിച്ച് ജില്ലാ പോലീസ് അസോസിയേഷനും ജനമൈത്രീ പോലീസും വ്യത്യസ്ഥമാകുന്നു. കാലവര്‍ഷ ദുരിതം അനുഭവിക്കുന്നവര്‍ക്ക് കരുണയുടെ സഹായവുമായാണ് കാക്കിക്കുള്ളിലെ ഈ മനസുകള്‍ രംഗത്തെത്തിയിരിക്കുന്നത്.
തിരുവല്ല നഗരസഭയിലെ തിരുമൂലപുരം കമ്മ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്നവര്‍ക്കും സമീപ പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി സ്വകാര്യ ഷെല്‍ട്ടറുകളില്‍ അഭയം തേടിയവര്‍ക്കും ബന്ധു വീടുകളില്‍ കഴിയുന്നവര്‍ക്കുമാണ് പോലീസ് സഹായം തുണയായത്. ക്യാമ്പില്‍ കഴിയുന്ന അച്ചനും അമ്മയും വേര്‍പിരിഞ്ഞ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ തുടര്‍ പഠന ചിലവ് പൊലീസ് ഏറ്റെടുക്കുന്നതായി എസ്ഐ പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് ദുരിത ബാധിത പ്രദേശങ്ങളില്‍ അരിയും പയറും പഞ്ചസാരയും അടങ്ങുന്ന ഭക്ഷണകിറ്റുകള്‍ പൊലീസ് വിതരണം ചെയ്തു.
തിരുവല്ല സിഐ രാജപ്പന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജനമൈത്രീപൊലീസും അസോസിയേഷനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഇറങ്ങിതിരിച്ചത്. തിരുമുലപുരം കമ്മ്യൂണിറ്റി ഹാളില്‍ തിരുവല്ല എസ്.ഐ ബി.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
അഡീഷണല്‍ എസ്ഐ രാജു, വാര്‍ഡ് കൗണ്‍സിലര്‍ അജിതാ രാജപ്പന്, കേരളാ പോലീസ് അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് പി. ബി ഹരിലാല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: