മുംബൈ : ജിഎസ്ടി പ്രാബല്യത്തിലായതോടെ കാര്‍, ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുറയും. ചെറു കാറുകളായ ഓള്‍ട്ടോ, സ്വിഫ്റ്റ്, ഡിസയര്‍ 120 എലൈറ്റ് തുടങ്ങിയവയുടെ വിലയില്‍ 6500 മുതല്‍ 15000രൂപ വരെ ഇടിവുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഈ വാഹനങ്ങള്‍ക്ക് 31.4 ശതമാനം ആയിരുന്ന നികുതി 28 ശതമാനമാക്കി കുറയ്ക്കാനാണ് ജിഎസ്ടി സമിതി നിശ്ചയിച്ചിരിക്കുന്നത്. ഇടത്തരം വലിപ്പമുള്ള കാറുകളായ ഹോണ്ട സിറ്റി, ഹുണ്ടായി വെര്‍ണ, ഫോക്സ് വാഗന് വെന്റോ, മാരുതി സിയസ് തുടങ്ങിയവരുടെ വിലയില്‍ 30,000 രൂപ വരെയാണ് കുറയുന്നത്.
മെര്‍സിഡസ് ബെന്‍സ്, ബിഎംഡബ്ല്യൂ, ഓഡി, ജാഗ്വാര്‍ ലാന്‍ഡ്റോവര്‍ തുടങ്ങിയവയ്ക്ക് 1.25 ലക്ഷം മുതല്‍ 7 ലക്ഷം വരെ ഇന്നു മുതല്‍ കുറയും. നിലവിലെ നികുതിയില്‍ നിന്ന് 8.8 ശതമാനം വരെയാണ് ഇടിവുണ്ടാവുക. കൂടാതെ സ്പോര്‍ട് യുട്ടിലിറ്റി വാഹനങ്ങള്‍ക്ക് 55.3 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നത് 12.3 ശതമാനം കുറച്ച് 43 ശതമാനമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇന്‍ഷുറന്‍സ്, റോഡ് ടാക്സ്, ഇന്‍ഷുറന്‍സ് തുടങ്ങിയവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ നികുതികളില്‍ ഇളവ് ഉണ്ടാകുന്നതല്ല.
ബൈക്കുകള്‍, സ്കൂട്ടറുകള് എന്നിവയ്ക്ക് ജിഎസ്ടിയിലൂടെ 1000 മുതല്‍ 5000 രൂപ വരെ ഇളവ് ലഭിക്കും. 350 സിസിയില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് 2.2 ശതമാനവും ആക്കിയിട്ടുണ്ട്. ഇതിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് കുറഞ്ഞത് 1000 രൂപയെങ്കിലും കുറയും ഇത്തരം വാഹനങ്ങളുടെ നികുതിയില്‍ .08 ശതമാനം കുറവാണ് ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: