നിലവില്‍ രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ഭീകരവാദം. വിവിധ കോണുകളില്‍ നിന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് രാജ്യത്ത് വേരുറപ്പിക്കാന്‍ ശ്രമിക്കുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വര്‍ഗ്ഗീയ വിഷം കുത്തിവയ്ക്കപ്പെട്ട് ഐഎസിലേയ്ക്ക് രാജ്യത്ത് നിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവരും നിരവധിയാണ്.
ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തിലും ഐഎസ് റിക്രൂട്ട്മെന്റ് പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരള പോലീസ് ആരംഭിച്ച ‘ഓപ്പറേഷന് പീജിയണ്‍’ എന്ന ദൗത്യം ഇതിന് ഒരു ചെറുത്ത് നില്പ്പായേക്കും. കാസര്‍കോട് ജില്ലയിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ദൗത്യം ആദ്യം ആരംഭിച്ചത്. പിന്നീട് ഇത് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുകയും സമൂഹ മാധ്യമങ്ങളിലൂടേയും മറ്റും ഐഎസുമായി ബന്ധമുള്ളവരെ കണ്ടെത്തുകയുമായിരുന്നു. ഇത്തരത്തില്‍ ഐഎസില്‍ ചേരാനിരുന്ന 350 പേരുടെ പേരുകളും കണ്ടെത്തി അവരെ അതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.
പത്തനംത്തിട്ട ഒഴിച്ച് സംസ്ഥാനത്തെ മറ്റ് ജില്ലകളിലെല്ലാം യുവാക്കളെ ഭീകരവാദത്തിലേയ്ക്ക് നയിക്കുന്ന റിക്രൂട്ടുകാരുടെ പാദങ്ങള്‍ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്‍ഐഎ, ഇന്റലിജന്‍സ് ബ്യൂറോ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ സംയ്കുതമായി ചേര്‍ന്നുള്ള പ്രത്യേക ദൗത്യ സംഘമാണ് ഇതിനെതിരെ നിയോഗിക്കപ്പെട്ടിരിക്കുന്നത്.
350 പേരുടെ പട്ടികയില്‍ കണ്ണൂര്‍ സ്വദേശികളാണ് അധികവും. 118 മലയാളി യുവാക്കളാണ് ജില്ലയില്‍ നിന്ന് ഐഎസില്‍ ചേരാനിരുന്നത്. മലപ്പുറമാണ് തൊട്ടു പിന്നിലായി സ്ഥാനം പിടിച്ചത്. 89 പേരാണ് ഇവിടെ നിന്ന് ഐഎസില്‍ ചേരാനിരുന്നത്. കാസര്‍കോട് നിന്ന് 66 പേരും കോഴിക്കോട് നിന്ന് 25 പേരും പാലക്കാട് നിന്ന് 16 പേരും പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ 350 പേരുടെ പട്ടികയില്‍ ഒരു പെണ്‍കുട്ടി പോലും ഇല്ലായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.
ഐഎസില്‍ ചേരാനിരുന്ന യുവാക്കളെല്ലാം തന്നെ 20 വയസ് പ്രായമുള്ളവരാണെന്ന് രഹസ്യാന്വേഷണ വിഭാഗം മേധാവി ബിഎസ് മുഹമ്മദ് യാസിന് ചൂണ്ടിക്കാട്ടി. ഇതില്‍ എടുത്ത് പറയേണ്ട പ്രധാന കാര്യം എന്തെന്നാല്‍ പട്ടികയിലെ ഭൂരിഭാഗവും എഞ്ചിനിയറിംഗ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസമില്ലായ്മയും അവബോധമില്ലായ്മയുമാണ് ഇതിന് പിന്നിലെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളുടെ മാതാപിതാക്കളും ബന്ധുക്കളുമായി ബന്ധം സ്ഥാപിക്കുക വഴിയാണ് ഇവര്‍ യുവാക്കളില്‍ എത്തിചേരുന്നതും റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതും.
എന്നാല്‍ ഓപ്പറേഷന് പീജിയണിന്റെ നേതൃത്വത്തില്‍ നടത്തിയ കൗണ്‍സിലിങിന്റെ ആദ്യ പടി കഴിഞ്ഞപ്പോള്‍ യുവാക്കള്‍ക്ക് തങ്ങള്‍ തെരഞ്ഞെടുത്ത വഴി തെറ്റാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്നിരുന്നാലും 30ഓളം പേര് ഇപ്പോഴും പൂര്‍വ്വസ്ഥിതിയിലെത്തിയിട്ടില്ല. ഇവരെ കൗണ്‍സിലിങിലൂടെ തിരിച്ചു കൊണ്ടു വരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ഓപ്പറേഷണ് പീജിയണ്‍ അധികൃതര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: