തിരുവനന്തപുരം: രാജ്യമൊട്ടാകെ ജിഎസ്ടി നിലവില്‍ വരുന്ന സാഹചര്യത്തില്‍ കേരളത്തിലെ വാണിജ്യനികുതി വകുപ്പ് പുനസംഘടിപ്പിക്കണമെന്ന് കേരള എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ ആവശ്യപ്പെട്ടു.
ജിഎസ്ടിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം സോണല്‍, മേഖലാ, ജില്ലാ ഓഫീസുകള്‍ സ്ഥാപിച്ച് മുന്നൊരുക്കങ്ങള്‍ നടത്തിയപ്പോള്‍ കേരളത്തിലെ വാണിജ്യനികുതി വകുപ്പ് ഒരു സംവിധാനവും നടപ്പിലാക്കിയിട്ടില്ല.
സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകള്‍ ജൂലൈ ഒന്നു മുതല്‍ പ്രവര്‍ത്തനരഹിതമാകും .അവിടത്തെ ജീവനക്കാരെ പുനര്‍ വിന്യസിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. ഇന്റലിജന്‍സ് വിഭാഗം ചുമത്തുന്ന പിഴ ഒടുക്കുന്നതിനുള്ള ഹെഡ് ഓഫ് അക്കൗണ്ടിന്റെ കാര്യത്തിലും തീരുമാനം എടുത്തിട്ടില്ല.
പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും ജിഎസ്ടി യുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംശയങ്ങള്‍ ദുരീകരിക്കാന്‍ ഫലപ്രദമായ ഒരു സംവിധാനവും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടില്ല. സെയില്‍ ടാക്സ് വകുപ്പ് ജീവനക്കാരുടെ ആശങ്കകള്‍ ദൂരീകരിക്കുവാന്‍ സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച നടത്തണമെന്നും എസ്.കെ. ജയകുമാര്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: