വടക്കഞ്ചേരി: അമ്മയും മകളും മരിച്ചത് ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്. കിഴക്കഞ്ചേരി തച്ചക്കോട് തച്ചേരി വീട്ടില്‍ ജോസിന്റെ മകള്‍ അനിത (30), മകള്‍ ദിയ (9) എന്നിവരെയാണ് ബുധനാഴ്ച വൈകുന്നേരം വീട്ടിനുള്ളില്‍ മരിച്ചു നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്നാണ് ദിയ മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
മകള്‍ക്ക് വിഷം നല്കി കൊലപ്പെടുത്തിയതിന് ശേഷം അനിത തൊട്ടടുത്ത മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു.ആലത്തൂര്‍ ഡി.വൈ.എസ്.പി. വി.എസ്.മുഹമദ് കാസിമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, തഹസില്‍ദാര്‍ എം.കെ.അനില്‍കുമാര്‍, ഫോറന്‍സിക് ഫിംഗര്‍പ്രിന്റ് വിദഗ്ദര്‍ എന്നിവര്‍ സ്ഥലതെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടത്തി.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ആലത്തൂര്‍ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ക്കാരം വെള്ളിയാഴ്ച പകല്‍ 3ന് ഇളവം പാടം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: