പുലാപ്പറ്റ: പുലാപ്പറ്റ ഹൈസ്കൂളിലും പരിസരത്തും സിപിഎമ്മിന്റെ നേതൃത്വത്തില്‍ സംഘര്‍ഷം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം തകര്കുന്നതായി പരാതി.
സംസ്ഥാന അവാര്‍ഡ് ലഭിച്ച പ്രശസ്തമായ വിദ്യാലയമാണ് പുലാപ്പറ്റ എംഎന്‍കെഎം ഗവ.ഹൈസ്കൂള്‍. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ഇവിടെ ഇടക്കിടെ സംഘര്‍ഷം പതിവായിരുന്ന. പിടിഎയും നാട്ടുകാരും ഇടപ്പെട്ട് വിദ്യാര്‍ത്ഥി രാഷ്ട്രീയം സ്കൂളിനകത്ത് അനുവദിക്കുകയില്ലെന്ന് തീരുമാനമെടുത്തിരുന്നു.
എന്നാല്‍ എസ്എഫ്ഐ ഇത് ലംഘിക്കുകയായിരുന്നു. എംഎല്‍എ പങ്കെടുക്കുന്ന പരിപാടി സ്കൂളില്‍ നടക്കുന്നതിനോടനുബന്ധിച്ച് എസ്എഫ്ഐ സ്വന്തം കൊടികള്‍ വച്ച് അലങ്കരിച്ചു.ഇതറിഞ്ഞ നാട്ടുകാര്‍ ഇവ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് സ്കൂളില്‍ തടിച്ചുകൂടി.കോങ്ങാട് എസ്ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇവ നീക്കം ചെയ്തെങ്കിലും സിപിഎം നേതാക്കള്‍ ഇടപെട്ട് ഇവ് വീണ്ടും പുനസ്ഥാപിക്കുകയായിരുന്നു.
സ്കൂളിലെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎം, എസ്എഫ്ഐ നീക്കത്തിനെതിരം ശക്തമായി പ്രതിഷേധിക്കുമെന്ന് നാട്ടുകാരും രക്ഷിതാക്കളും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: