പട്ടാമ്പി: യുഡിഎഫ് ഭരിക്കുന്ന പട്ടാമ്പി മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ് മുസ്ലീം ലീഗ് ബന്ധം ഉലയുന്നു.ഭരണത്തിലേറിയതു മുതല്‍ തുടങ്ങിയ പടലപിണക്കം ഇപ്പോള്‍ മൂര്ധന്യവസ്ഥയില് എത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗത്തില്‍ ലീഗ് നേതാക്കള്‍ പൊട്ടിതെറിച്ചു.കോണ്‍ഗ്രസ്സ് നേതാവും മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡില്‍ കമ്മിറ്റി ചെയര്‍മാനുമായ ടി.പി.ഷാജി,ഡിസിസി സെക്രട്ടറിയായ കെ.പി.ഷാഹിദ് എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
ഇരുവരും നഗരസഭ ഭരണത്തിനെതിരെ നിരന്തരം അഴിമതി ആരോപണം ഉന്നയിക്കുകയും നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ ലീഗ് നേതാക്കള്‍ ക്ഷുഭിതരാണ.്ഈ രണ്ടു നേതാക്കളെയും യുഡിഎഫില്‍ നിന്ന് പുറത്താക്കിയില്ലെങ്കില്‍ കോണ്‍ഗ്രസ്സ് ബന്ധം ഉപേക്ഷിക്കുമെന്നും സി.പി.എമ്മുമായി ചേര്‍ന്ന് ഭരണം തുടരുമെന്നും ലീഗ് നേതാക്കള്‍ ഭീഷണി മുഴക്കി.
ഇതോടെ കോണ്‍ഗ്രസ്സ് നേതൃത്വം ടി.പി.ഷാജിക്കും കെ.പി.ഷാഹിദിനമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കെപിസിസി നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: