തുവ്വൂര്‍: മഴ കനത്തതോടെ ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ ബാധിച്ചവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് തുവ്വൂര്‍. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ആകെയുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രം നാഥനില്ലാ കളരിയാണ്.
പിഎച്ച്സിയില്‍ ഡോക്ടര്‍മാരുടെ സേവനം കൃത്യമായി ലഭിക്കാറില്ല. ആഴ്ചയില്‍ മൂന്ന് ദിവസം ഉച്ചവരെ മാത്രമാണ് ഇവിടെ പരിശോധനയുള്ളത്.
നേരത്തെ എന്‍ആര്‍എച്ച്എം മുഖേന ഒരു ഡോക്ടറെ നിയമിച്ചിരുന്നങ്കിലും നിലവില്‍ മെഡിക്കല്‍ ഓഫീസര്‍ മാത്രമാണ് പരിശോധനക്കെത്തുന്നത്. മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രതിരോധ കുത്തിവെപ്പ് ഉള്ളതിനാല്‍ ഒപിയിലെ പരിശോധന മൂന്ന് ദിവസമായി ചുരുക്കിയിരിക്കുകയാണ്. മറ്റു ദിവസങ്ങളില്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് രോഗികള്‍.
ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വനിത ഡോക്ടറെ നിയമിക്കുമെന്ന് പറഞ്ഞിരുന്നങ്കിലും അതുമുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: