കാഞ്ഞങ്ങാട്: മൂന്നാംമൈല്‍ അഞ്ചാംവയല്‍ ശിവഗിരി അര്‍ദ്ധനാരീശ്വര ക്ഷേത്രം പ്രതിഷ്ഠാ ബ്രഹ്മ കലശ മഹോത്സവം 30 മുതല്‍ ജൂലായ് 5 വരെ ആലമ്പാടി പതാമനാഭ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും.
നാളെ വൈകുന്നേരം 4 മണിക്ക് മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ നിന്നും വിഗ്രഹ ഘോഷയാത്ര.30ന് രാവിലെ 11.10 മുതല്‍ കലവറ നിറക്കല്‍, വൈകുന്നേരം 4 മണിക്ക് ആചാര്യ വരവേല്‍പ്പ്, 5.30 ന് പുതുതായി നിര്‍മ്മിച്ച ക്ഷേത്ര സമുച്ചയം സാംപൂജ്യ മുക്താനന്ദ സ്വാമിജിയുടെ സാന്നിദ്ധ്യത്തില്‍ നാടിന് സമര്‍പ്പിക്കും. രാത്രി 7ന് ഭജന, 9ന് ചാക്യാര്‍കൂത്ത്. ജൂലൈ 1 ന് രവിലെ ആദ്ധ്യാത്മീക പ്രഭാഷണം, 12.30 ന് മഹാപൂജ, വൈകുന്നേരം 4 മണിക്ക് സാംസ്കാരിക സമ്മേളനം.
ആഘോഷകമ്മിറ്റി ചെയര്മാന് ആര്‍ക്കിടെക് കെ.ദാമോധരന്റെ അധ്യക്ഷതയില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനംരാജശേഖരന് മുഖ്യപ്രഭാഷണം നടത്തും.
ക്ഷേത്രത്തിന് സ്ഥലം വിട്ടുകൊടുത്ത കെ.വി.നാരായണനെ കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞിക്കണ്ണന് ആദരിക്കും. തുടര്‍ന്ന് 8ന് ഗ്രാമോത്സവം.
ജൂലൈ 2ന് രാവിലെ വിവിധ താന്ത്രിക കര്‍മ്മങ്ങള്‍.രാവിലെ 9 മണിക്ക് മഹാമൃത്യുഞ്ജയഹോമം, 10ന് ആദ്ധ്യാത്മിക സമ്മേളനം. ജനാര്ദ്ധനന്വെളളിക്കോത്തിന്റെ അധ്യക്ഷതയില്‍ സാംപൂജ്യ സ്വാമി ബോധചൈതന്യ ദീപപ്രോജ്ജ്വലനം നിര്‍വ്വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തും. വൈകുന്നേരം 3ന് കീഴൂര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രഅക്ഷരശ്ലോകസമിതിയുടെ അക്ഷരശ്ലോകസദസ്, 5 മണി മുതല്‍ വിവിധ താന്ത്രിക കര്‍മ്മങ്ങള്‍, 6.30 ന് ഭജന, 8ന് കലാസന്ധ്യതുടര്ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍.
ജൂലൈ 3 ന് രാവിലെ 5 മണി മുതല്‍ താന്ത്രിക കര്‍മ്മങ്ങള്‍, 10.30 ന് ഹിന്ദുസ്ഥാന്‍ ഭജന്‍ ഗംഗ, 12.30 ന് മഹാപൂജ, സംസ്കൃതി ട്രസ്റ്റ് പുതിയകണ്ടം അവതരിപ്പിക്കുന്ന ഗീതാപാരയണം. രാത്രി 8 മണിക്ക് ഭഗവത് സേവ, പുരക്കളി, നാടന്‍പാട്ട്. ജൂലൈ 4 ന് രാവിലെ 11ന് ഐശ്വര്യവാസു നടത്തുന്നആദ്ധ്യാത്മിക പ്രഭാഷണം, തുടര്‍ന്ന് മഹാപൂജ, 6.30 ന് ഭജന, രാത്രി 8.30ന് ശാസ്ത്രീയ നൃത്ത പരിപാടി ശിവാഞ്ജലി.
ജൂലൈ 5 ന് രാവിലെ 8 മണിക്ക് മഹാഗണപതി ഹോമം, ഉച്ചക്ക് 12.30 മുതല്‍ ദേവപ്രതിഷ്ഠ തുടര്‍ന്ന് വിവിധഅഭിഷേകപൂജ. 5 മണിമുതല്‍ സര്‍വ്വൈശ്വര്യ വിളക്ക്പൂജ, തട്ടുമ്മല്‍ സത്യസായി സേവാ സമിതി കല്യോട്ട് അവതരിപ്പിക്കുന്ന പ്രദക്ഷിണ ഭജന. എല്ലാദിവസവും പാരായണവും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്.
വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷകമ്മിറ്റി ചെയര്മാന് കെ.ദാമോധരന് ആര്‍ക്കിടെക്, ജനറല്‍ കണ്‍വീനര്‍ രാജന് പൂതങ്ങാനം, ട്രഷറര്‍ എം.ഗണപതിഭട്ട് മാവുങ്കാല്‍, വൈസ് ചെയര്മാന്മാരായ പി.വി.കുഞ്ഞിക്കണ്ണന്, കെ.വി.കൃഷ്ണന്, ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് ടി.വി.ചന്ദ്രന്, കണ്‍വീനര്‍ ബാബു അഞ്ചാംവയല്‍, ക്ഷേത്രം പ്രസിഡണ്ട് മാധവന് അഞ്ചാംവയല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: