കൊച്ചി: സര്‍ക്കാരിന്റെ ലൈസന്‍സോടു കൂടി സംസ്ഥാനത്ത് ഇതാദ്യമായി ‘റെന്റ് എ കാര്‍’ സേവനത്തിന് എവിഎസ് കാര്‍സ്. കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏല്യാസ് ജോര്‍ജ് പുതിയ കാര്‍ നിര ഫ്ളാഗ് ഓഫ് ചെയ്തു. ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് എം. സുരേഷ്, എവിഎസ് കാര്‍സ് ഡയറക്ടര്‍മാരായ സി.പി. അജിത്കുമാര്‍, എം.എസ്. അനില്‍കുമാര്‍, എം.എസ്. വിനോദ്കുമാര്‍, ജി.ആര്. സജുകുമാര്‍, സജു പി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലുടനീളം റെന്റ് എ കാര്‍ സേവനം ലഭ്യമാകുമെന്ന് എവിഎസ് വോയേജ് ഇന്ത്യാ എംഡി സി.പി. അജിത്കുമാര്‍ പറഞ്ഞു. ഹാച്ച്ബാക്ക്, സെഡാന്, എസ്യുവി, ലക്ഷ്വറി തുടങ്ങിയ ശ്രേണികളില്‍പ്പെട്ട കാറുകളാണ് എവിഎസ് കാര്‍സ് വാടകയ്ക്ക് നല്‍കുന്നത്. കറുപ്പില്‍ മഞ്ഞ അക്കങ്ങളോടെയായിരിക്കും റെന്റിനു നല്കുന്ന കാറുകളുടെ നമ്പര്‍ പ്ലേറ്റ്. വാടകയ്ക്കെടുക്കപ്പെടുന്ന കാറുകളെ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സംവിധാനങ്ങളുണ്ടാകുമെന്ന് ഡയറക്ടര്‍മാരിലൊരാളായ എം.എസ്. അനില്‍കുമാര്‍ പറഞ്ഞു.
100 കിലോമീറ്റര്‍ വരെ മോഡലുകള്‍ക്കനുസരിച്ച് പ്രതിദിനം കുറഞ്ഞത് 600 രൂപ മുതല്‍ 1400 രൂപ വരെയായിരിക്കും വാടക. 100 കിലോമീറ്ററിന് മുകളില്‍ കിലോമീറ്ററിന് ഏറ്റവും കുറഞ്ഞത് 5 മുതല്‍ 10 രൂപ വരെ അധികമായി നല്‍കണം. 3000 കിലോമീറ്റര്‍ വരെ 17,000 രൂപ മുതല്‍ 38,000 രൂപ വരെയാണ് മാസവാടക നിരക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: