നിലമ്പൂര്‍: കരുളായി നെടുങ്കയം ചെക്ക് പോസ്റ്റിനു സമീപം കരിമ്പുഴയില്‍ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി. മൈലമ്പാറ ലക്ഷംവീട് സ്വദേശി കൊമ്പന്മല രമേഷ്(21)നെയാണ് കാണാതായത്. ഇന്നലെ രാവിലെ 10.30ഓടെ കൂട്ടുകാരോടൊപ്പം പുഴയില്‍ നീന്തുന്നതിനിടയില്‍ ഒഴുക്കില്‍ പെടുകയായിരുന്നു.
സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് നിലമ്പൂര്‍ ഫയര്‍ഫോഴ്സ്, പോലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. നാലുമണിയോടുകൂടി പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു.
ലക്ഷംവീട് കോളനിയിലെ പരേതരായ കൃഷ്ണന്-ശാന്ത ദമ്പതികളുടെ മകനാണ് രമേഷ്. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ചന്ദ്രമോഹനന്, രാജഗോപാല്‍, വില്ലേജ് ഓഫീസര്‍ വി.പി.ഉമ്മര്‍, മുഹമ്മദാലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.അസൈനാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. ലീഡിംങ് ഫയര്മാന്മാരായ പി ആര് പ്രതീപ്കുമാര്, പ്രജിലാല്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സുമാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്. ഇന്ന് രാവിലെ തിരച്ചില്‍ പുനരാരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: