എടപ്പാള്‍: അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇസ്കോണ്‍ പദയാത്രക്ക് നടുവട്ടം മണലിയാര്‍കാവില്‍ സ്വീകരണം നല്കി.
2011ല്‍ ദ്വാരകയില്‍ നിന്നാണ് കാളപ്പുറത്തുള്ള പദയാത്ര ആരംഭിച്ചത്. കുരുക്ഷേത്രം, ഹരിദ്വാര്‍, ബദരിനാഥ്, മഥുര, വൃദ്ധാവനം, തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കേരളത്തിലെത്തിയത്.
ആറടിയിലേറെ പൊക്കമുള്ള കൂറ്റന്‍ കാളകളാണ് രഥം വലിക്കുന്നത്. ഒന്നരലക്ഷത്തിലേറെ കിലോമീറ്റര്‍ താണ്ടി യാത്ര ഗുജറാത്തിലാണ് സമീപിക്കുക.
കുറ്റിപ്പുറം, തിരുന്നാവായ, തിരൂര്‍, പരപ്പനങ്ങാടി, വള്ളിക്കുന്ന് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം യാത്ര കോഴിക്കോട് ജില്ലയിലേക്ക് കടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: