പാലക്കാട്; ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ചക്ലിയ സമുദായത്തില്‍പ്പെട്ടവര്‍ക്കെതിരെ നടക്കുന്ന ജാതിയ പീഡനത്തിന് അറുതി വരുത്തുന്നതിന് പകരം ജാതി വൈരുദ്ധ്യത്തെ കക്ഷി രാഷ്ട്രീയ സംഘടനമാക്കി മാറ്റുന്ന സര്‍ക്കാര്‍ നയം അവസാനിപ്പിക്കണമെന്ന് ഭൂഅധികാര സംരക്ഷണസമിതിയും ദളിത് സംഘടനകളും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ചക്ലിയ സമുദായത്തെ ജാതീയമായി ഒറ്റപ്പെടുത്താനുള്ള നീക്കത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ സമീപനം അപകടകരവും ഭരണഘടനാതത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ചക്ലിയ സമുദായത്തോട് ജാതി വിവേചനം കാട്ടുന്ന ഉന്നത ജാതിക്കാരെ സംരക്ഷിക്കുന്നനിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ചായക്കടകളിലും കുടിവെളള സംഭരണിക്ക് മുന്നിലും അമ്പലത്തിലും മാത്രമല്ല സാമൂഹിക സാമ്പത്തിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും അയിത്തവും ജാതി വിവേചനനവും നേരിടുകയാണ്.
റേഷന്‍ കാര്‍ഡ്, വോട്ടര്‍ പട്ടികയില്‍ പേര്,. ആധാര്‍ തുടങ്ങി രേഖകള്‍ ലഭിക്കാത്തത് കാരണം സര്‍ക്കാര്‍ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. ജാതീയ വിവേചനം അവസാനിപ്പിക്കാനുള്ള സമഗ്രപദ്ധതി സെപ്തംബര്‍ മാസത്തോടെ സര്‍ക്കാറിന് സമര്‍പ്പിക്കും. ഇതിന് മുന്നോടിയായി ജൂലൈ പതിനഞ്ചിന് മുതലമടയില്‍ ദളിത് ആദിവാസി പൗരാവകാശ പ്രസ്ഥാനങ്ങളുടെ സംസ്ഥാനതല പ്രതിഷേധ കണ്വെന്ഷന് സംഘടിപ്പിക്കും.
പത്രസമ്മേളനത്തില്‍ ഭൂഅധികാര സംരക്ഷണസമിതി കണ്‍വീനര്‍ എം.ഗീതാനന്ദന്, അംബേദ്കര്‍ സംസ്കാരിക വേദി ചെയര്മാന് വി രാജന്, പട്ടികജാതി വര്‍ഗ സംരക്ഷണ മുന്നണി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ മായാണ്ടി, ജില്ലാ സെക്രട്ടറി വിജയന് അമ്പലക്കാട് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: