തൃശൂര്‍: കൈപ്പമംഗലത്തെ കള്ളനോട്ട് കേസില്‍ വ്യാജവീഡിയോകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ബിജെപി ഐജിക്ക് പരാതി നല്കി. ബിജെപി പ്രവര്ത്തകന് എന്ന വ്യാജേന കേസിലെ പ്രതികളെ ന്യായീകരിച്ച് സംസാരിക്കുന്ന വീഡിയോ ചിലര്‍ പ്രചരിപ്പിക്കുന്നതിനെതിരെയാണ് ജില്ലാപ്രസിഡണ്ട് എ.നാഗേഷ് തൃശൂര്‍ ഐജിക്ക് പരാതി നല്‍കിയത്.
കേസില്‍ പിടിയിലായ രണ്ട് പ്രവര്‍ത്തകരെ ബിജെപി പുറത്താക്കിയിരുന്നു. ഇവരെ ന്യായീകരിച്ചും കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചും ഉള്ളതാണ് വീഡിയോ.
പാര്‍ട്ടിയെ അപമാനിക്കാന്‍ ലക്ഷ്യമിട്ട് ചിലര്‍ നടത്തുന്ന ശ്രമമാണ് ഈ വീഡിയോക്ക് പിന്നിലെന്നും പ്രതികളെ കണ്ടെത്തി നടപടിയെടുക്കണമെന്നുമാണ് പരാതിയില്‍ നാഗേഷ് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: