ബട്കല്‍, കര്‍ണാടകയിലെ മംഗളൂരില്‍ നിന്ന് 140 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന സ്ഥലം. എട്ടാം നൂറ്റാണ്ടില്‍ വ്യാപാരത്തിനും മഞ്ഞ ലോഹം മോഹിച്ചും എത്തിയ അറബികളെന്ന് പറയപ്പെടുന്ന നവയത്ത് കുടുബങ്ങളാണ് ഇവിടെ അധികവും വസിക്കുന്നത്.
ചരിത്രം പരിശോധിച്ചാല്‍ യാതൊരു വിധ ലഹളകളിലും ‘മിനി ദുബായ്’ എന്ന് അറിയപ്പെടുന്ന ബട്കലുള്പ്പെട്ടിട്ടില്ല. തൊണ്ണൂറുകളുടെ കാലഘട്ടത്തില്‍ ധാരാളം സുഗന്ധദ്രവ്യങ്ങളുടേയും ഇലക്ട്രോണിക്ക് സാമഗ്രികളുടേയും വസ്ത്രങ്ങളുടേയും കലവറയായിരുന്നു ബട്കല്‍. പാക്കിസ്ഥാനുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു ഈ പ്രദേശം. 1920 കാലഘട്ടം മുതല്‍ പാക്കിസ്ഥാനുമായി ബട്കല്‍ വ്യാപാര ബന്ധം വരെ പുലര്‍ത്തിയിരുന്നു. വിഭജനത്തിന് ശേഷം ബട്കലിലെ ചില നവയത്ത് കുടുംബങ്ങള്‍ പാക്കിസ്ഥാനിലേയ്ക്ക് കുടിയേറുകയുണ്ടായി.
വര്‍ഗ്ഗീയ ലഹളകളിലാതിരുന്നിട്ടും ബട്കലില്‍ 1996ല്‍ ബിജെപി എംഎല്‍എ ചിത്തരഞ്ജന് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്താനായതുമില്ല.
ബട്കലിലെ പ്രദേശവാസികള്‍ പറയുന്നത് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ നിന്ന് ധാരാളം ഹവാല പണം ബട്കലിലേയ്ക്ക് ഒഴുകുന്നുണ്ടെന്നാണ്. ബട്കലുമായുള്ള ബന്ധത്തിലൂടെ പാക്കിസ്ഥാന് മുതലെടുപ്പ് നടത്തിയെന്നാണ് പ്രദേസവാസികള്‍ പറയുന്നത്. ഇവിടങ്ങളില്‍ വര്‍ഗ്ഗീയ ലഹളകള്‍ സൃഷ്ടിക്കുന്നതിന് പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐ പ്രവര്‍ത്തിച്ചെന്നും പ്രദേശവാസികള്‍ പറയുന്നു. നിരവധി യുവാക്കളില്‍ ഇസ്ലാമിന്റെ പേരില്‍ വര്‍ഗ്ഗീയ വിഷം കുത്തിവയ്ക്കപ്പെട്ടു.
റിയാസ് ബട്കല്‍, ഇക്ബാല്‍ ബട്കല്‍, യാസിന് ബട്കല്‍, സുല്‍ത്താന്‍ അമര്‍, ഷാഫി അമര്‍ എന്നിവരെല്ലാം കര്‍ണാടകയിലെ ബട്കലില്‍ നിന്ന് ഭീകരവാദത്തിലേയ്ക്ക് ചുവട് മാറിയവരാണ്. ഇപ്പോഴും ബട്കലില്‍ നിന്നുള്ള നിരവധി യുവാക്കള്‍ ഭീകരവാദത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഇവര്‍ പിന്നീട് ഐഎസിലേയ്ക്കും ഇന്ത്യന്‍ മുജാഹിദ്ദീനിലേയ്ക്കും എത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: