ചെറുതുരുത്തി: പൈങ്കുളം – തൊഴുപ്പാടം കനാല്‍ റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ഷൊര്‍ണ്ണൂര്‍ – ചേലക്കര റോഡ് ഉപരോധിച്ചു.
അഞ്ച് കൊല്ലത്തോളമായി തകര്‍ന്നു കിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നതാണ്. മന്ത്രിതലത്തില്‍ അതിനു വേണ്ട തുക വകയിരുത്തിയിട്ടും നടപടി ഉണ്ടാവാത്തതിനാല്‍ കഴിഞ്ഞ ദിവസം റോഡില്‍ വാഴ നട്ട് ഗതാഗതം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ചെറുതുരുത്തി പോലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്.
നാട്ടുകാരുടെ കൂട്ടായ്മയ്ക്ക് നേതൃത്വം വഹിച്ച പ്രതീപ് പാലയ്ക്കല്‍, കുന്നത്ത് രാമചന്ദ്രന്, പ്രശാന്ത് പൈങ്കുളം, രാമകൃഷ്ണന് നമ്പീശന്, ഹനീഫ എന്നിവരുമായി ചെറുതുരുത്തി എസ്.ഐ പി.കെ.പത്മരാജന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിയ്ക്കകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: