തൃപ്രയാര്‍: സ്റ്റണ്ടിങ്ങും, ആഡംബര ജീവിതവും ലക്ഷ്യമിട്ട് ബൈക്കുകള്‍ മോഷ്ടിക്കുന്ന കൗമാരക്കാരായ മൂന്നംഗ അന്തര്‍ ജില്ലാ വാഹന മോഷണ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ്, എസ്.എന്‍. പുരം പടിഞ്ഞാറ്, എറണാകുളം ചെറായി സ്വദേശികളായ പതിനേഴുകാരാണ് മോഷ്ടിച്ച നാല് ബൈക്കുകളുമായി വലപ്പാട് പൊലീസിന്റെ പിടിയിലായത്.വലപ്പാട് കോടന്വളവില് എസ്ഐ.-ഇ.ആര്. ബൈജുവും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് കൗമാരക്കാരായ മോഷ്ടാക്കള്‍ കുടുങ്ങിയത്.
നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ സംഘത്തെ പൊലീസ് തടഞ്ഞതോടെ മൂവരും ഓടിരക്ഷപെടാന്‍ ശ്രമിച്ചെങ്കിലും മഫ്ടിയില് നിന്നിരുന്ന പൊലീസ് സംഘം ഇവരെ കീഴ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു.മോഷ്ടിച്ച മൂന്ന് ബൈക്കുകള്‍ കൂടി തിരച്ചിലില്‍ കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: