കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടന് ദിപീപിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച വിഷ്ണുവിന്റെ ഫോണ്‍ സംഭാഷണം പുറത്തായി. ദിലീപിന്റെ മനേജര്‍ അപ്പുണ്ണിയെയാണ് വിഷ്ണു വിളിച്ചിരിക്കുന്നത്.
കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ സഹ തടവുകാരനായിരുന്നു വിഷ്ണു. പള്‍സര്‍ സുനി കൊടുത്തയച്ച കത്ത് വായിക്കണമെന്നും താനിപ്പോള്‍ വിളിക്കുന്നത് ജയിലില്‍ നിന്നാണെന്നും അയാള്‍ പറയുന്നു. താന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകണമെന്നതാണ് അയാളുടെ ആവശ്യം.
വളരെ രൂക്ഷമായാണ് അപ്പുണ്ണി പ്രതികരിക്കുന്നത്. ഞങ്ങള്‍ ഈ സംഭവവുമായി ബന്ധമില്ലാതിരുന്നിട്ടും എന്തിനാണ് വിളിക്കുന്നതെന്ന് അപ്പുണ്ണി ചോദിക്കുന്നു. ഇനി വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ എന്നും അപ്പുണ്ണി പറയുന്നുണ്ട്. പള്‍സര്‍ എഴുതിയതെന്ന് പറയുന്ന കത്ത് വായിക്കാന്‍ വിഷ്ണു അയാളെ നിര്‍ബന്ധിക്കുന്നുണ്ട്.
കത്ത് വായിക്കാന്‍ കഴിയില്ലെന്നും വേണമെങ്കില്‍ പോലീസില്‍ പോയി പരാതി പറയാനും അപ്പുണ്ണി പറയുന്നു. ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാരോപിച്ച് ദിലീപ് നല്കിയ കേസില്‍ വിഷ്ണു ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: