കുറ്റിപ്പുറം: നിളാതീരത്ത് വീണ്ടും കോളറ ബാക്ടീരിയയുടെ സാന്നിധ്യം. കുറ്റിപ്പുറം ടൗണിലും പരിസരങ്ങളിലും ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയ ഉണ്ടെന്ന് വ്യക്തമായത്.
ഹോട്ടലില്‍നിന്ന് ഭക്ഷണംകഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്കാണ് കഴിഞ്ഞവര്‍ഷം കോളറ പിടിപെട്ടത്. പിന്നീട്, കൂടുതല്‍പ്പേരില്‍ രോഗാണുക്കളെ കണ്ടെത്തി. ഇതിനിടെ അതിസാരം പടര്‍ന്നുപിടിച്ച് ഏതാനുംപേര്‍ മരിക്കുകയും ചെയ്തു.
സംസ്ഥാന ആരോഗ്യവകുപ്പിലെ ഉന്നതര്‍ കുറ്റിപ്പുറത്തെത്തുകയും പ്രദേശത്തെ ശുചിത്വത്തിലും ആരോഗ്യസ്ഥിതിയിലും ആശങ്കപ്രകടിപ്പിക്കുകയും
ചെയ്തിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റിപ്പുറത്തെത്തി കര്‍മപദ്ധതികള്‍ക്ക് രൂപം നല്കി. എന്നിട്ടും ലഘുഭക്ഷണശാലകള്ക്കടിയിലെ മാലിന്യം നീക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല.
അന്ന് രോഗാണുസാന്നിധ്യം കണ്ടെത്തിയത് ഓടകളിലെ വെള്ളത്തിലാണെങ്കില്‍ ഇന്ന് കിണറുകളിലെ വെള്ളത്തിലാണ് രോഗാണുക്കളെ കണ്ടെത്തിയത്. ഹോട്ടലുകളില്‍പ്പോലും ഉപയോഗിച്ചിരുന്നത് ഈ വെള്ളമാണ്. പരിശോധനാ ഫലം വന്നയുടനെ സൂപ്പര്‍ ക്ലോറിനേഷന് നടത്തി രോഗാണുവിമുക്തമാക്കിയെങ്കിലും കുറ്റിപ്പുറം രോഗഭീതിയിലാണ്.
കഴിഞ്ഞവര്‍ഷത്തെ രോഗബാധയുടെ പശ്ചാത്തലത്തില്‍ ഏതാനും ഓടകളിലെ മാലിന്യം അധികൃതര്‍ നീക്കിയിരുന്നു. ഓടകള്‍ നവീകരിക്കുന്നതിന് പുതിയ പദ്ധതികള്‍ തയ്യാറാക്കുകയുംചെയ്തു. എന്നാല്‍, നഗരത്തിലെ ഓടകളില്‍ ഇപ്പോഴും മാലിന്യമെത്തുന്നുണ്ട്. കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഓടകളിലേക്ക് തള്ളുന്നത് തടയാന്‍ ഒരു നടപടിയുമുണ്ടായില്ല.
മലിനജലമെത്തുന്ന പൈപ്പുകള്‍ എടുത്തുമാറ്റാനും അധികൃതര്‍ തയ്യാറായില്ല. മലിനജലം ഭാരതപ്പുഴയിലേക്ക് ഒഴുകുന്നതിനും പരിഹാരമുണ്ടാക്കാനായില്ല. ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളും എങ്ങുമെത്തിയില്ല. മാലിന്യസംസ്കരണത്തിന് ഇനിയും സംവിധാനമായിട്ടില്ല. കഴിഞ്ഞവര്‍ഷത്തെ അതേസാഹചര്യമാണ് മേഖലയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: